ജറുസലേം: കടുത്ത യുദ്ധ പ്രതിസന്ധികൾക്കും ആശങ്കകൾക്കുമിടയിലും വിശ്വാസത്തിന്റെ കരുത്തിൽ ജറുസലേം. കന്യകാമറിയത്തിന്റെ സന്ദർശന തിരുനാളും മെയ് മാസ സമാപനവും അതീവ ഭക്തിനിർഭരമായാണ് നഗരത്തിലെ ക്രൈസ്തവ സമൂഹം ആഘോഷിച്ചത്.
വിദേശ തീർഥാടകരുടെ അഭാവം നിഴലിച്ചെങ്കിലും പ്രാദേശിക വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ചടങ്ങുകൾ ശ്രദ്ധേയമായി.
മെയ് 31 ഞായറാഴ്ച ത്രിത്വത്തിന്റെ തിരുനാൾ ആയതിനാലാണ് സന്ദർശന തിരുനാൾ ആഘോഷങ്ങൾ ശനിയാഴ്ചയിലേക്ക് മാറ്റിയത്. ഐൻ കരേമിലെ വിസിറ്റേഷൻ തീർഥാടന കേന്ദ്രത്തിലേക്ക് ഫ്രാൻസിസ്കൻ സന്യാസികളും വിശ്വാസികളും ചേർന്ന് നടത്തിയ പദയാത്ര ഈ തിരുനാളിന്റെ ആത്മീയ ചൈതന്യം ഉയർത്തിക്കാട്ടുന്നതായിരുന്നു.
സാൻ സാൽവറ്റോർ കോൺവെന്റിൽ നടന്ന മെയ് മാസ സമാപന ചടങ്ങുകൾക്ക് ലത്തീൻ പാത്രിയർക്കീസ് കർദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല മുഖ്യകാർമ്മികത്വം വഹിച്ചു. വിശുദ്ധ കുർബാനയ്ക്ക് ശേഷം ജെറുസലേമിലെ ക്രിസ്ത്യൻ ക്വാർട്ടർ തെരുവുകളിലൂടെ മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പരമ്പരാഗത പ്രദക്ഷിണം സമാപനമായി.
യുദ്ധക്കെടുതികൾക്ക് താൽകാലിക ശമനം ലഭിച്ചെങ്കിലും സമാധാനം എന്ന പ്രാർത്ഥനയുമായി അനേകം വിശ്വാസികളാണ് തിരുക്കർമ്മങ്ങളിൽ പങ്കെടുത്തത്. കലുഷിതമായ അന്തരീക്ഷത്തിലും വിശ്വാസം കൈവിടാതെ ജറുസലേമിലെ ക്രൈസ്തവ സമൂഹം ലോകത്തിന് നൽകുന്ന വലിയൊരു സന്ദേശമായി ഈ ആഘോഷം മാറി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.