ബെയ്‌റൂട്ട്: തെക്കൻ ലബനനിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് സൈനിക മുന്നേറ്റം നടത്താൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഉത്തരവിട്ടു. ഹിസ്ബുള്ളയുടെ ശക്തമായ ചെറുത്തുനിൽപ്പ് തുടരുന്നതിനിടയിലും തന്ത്രപ്രധാനമായ 900 വർഷം പഴക്കമുള്ള ബൂഫോ കോട്ട ഇസ്രയേൽ സൈന്യം പിടിച്ചെടുക്കുകയും ചെയ്തു. 2000 ൽ ഇസ്രയേൽ ലബനനിൽ നിന്ന് പിന്മാറിയ ശേഷം ഇതാദ്യമായാണ് ഈ കോട്ട അവർ പിടിച്ചെടുക്കുന്നത്.
ലിറ്റാനി നദിവരെയുള്ള പ്രദേശങ്ങൾ നിലവിൽ ഇസ്രയേൽ സൈന്യത്തിന്റെ പൂർണ നിയന്ത്രണത്തിലാണ്. ഇവിടുന്ന് പത്ത് കിലോമീറ്റർ തെക്കോട്ട് സഹറാനി നദി വരെയുള്ള മേഖലയിലേക്കാണ് പുതിയ സൈനിക നീക്കം നടക്കുന്നത്. ഹിസ്ബുള്ളയുടെ നിയന്ത്രണത്തിലുള്ള എല്ലാ പ്രദേശങ്ങളും പിടിച്ചെടുക്കുമെന്ന് പ്രധാനമന്ത്രി നെതന്യാഹു പ്രഖ്യാപിച്ചു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ 12 ലക്ഷത്തിലധികം ആളുകളെയാണ് ലബനനിൽ നിന്ന് ഒഴിപ്പിക്കേണ്ടി വന്നത്. സംഘർഷത്തിൽ ഇതുവരെ 3370 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഞായറാഴ്ച നടന്ന ആക്രമണങ്ങളിൽ 12 പേർ കൊല്ലപ്പെടുകയും ചെയ്തു.
അതേസമയം ഇസ്രയേൽ സൈന്യത്തിന് നേരെ ശക്തമായ തിരിച്ചടി നൽകിയെന്നും അവരുടെ ഒരു ഡ്രോൺ തകർത്തുവെന്നും ഹിസ്ബുള്ള നേതൃത്വം അവകാശപ്പെട്ടു. ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് വിവിധ ലോക രാജ്യങ്ങൾ ആവശ്യപ്പെട്ടെങ്കിലും സംഘർഷം തുടരുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.