കുന്നത്തുനാട് സീറ്റ് 30 കോടിക്ക് വിറ്റതാര്?.. സെക്രട്ടറിയോ സെക്രട്ടറിയേറ്റോ?.. മണ്ഡലത്തില്‍ സിപിഎമ്മിനെതിരെ പോസ്റ്ററുകള്‍

കുന്നത്തുനാട് സീറ്റ് 30 കോടിക്ക് വിറ്റതാര്?.. സെക്രട്ടറിയോ സെക്രട്ടറിയേറ്റോ?.. മണ്ഡലത്തില്‍ സിപിഎമ്മിനെതിരെ പോസ്റ്ററുകള്‍

കൊച്ചി : എറണാകുളം ജില്ലയിലെ കുന്നത്തുനാട് മണ്ഡലത്തില്‍ സിപിഎമ്മില്‍ സീറ്റ് കച്ചവട വിവാദം കൊഴുക്കുന്നു. സീറ്റ് 30 കോടി രൂപയ്ക്ക് വിറ്റെന്നാരോപിച്ച് മണ്ഡലത്തിലെ സിപിഎം പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.സേവ് സിപിഎം ഫോറത്തിന്റെ പേരില്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

'കുന്നത്തുനാട് സീറ്റ് 30 കോടിക്ക് വിറ്റത് ആരാണ് ? സെക്രട്ടറിയോ സെക്രട്ടറിയേറ്റോ ? പ്രതിഷേധിക്കുക സഖാക്കളെ' എന്നാണ് പോസ്റ്ററുകളിലെ ഉള്ളടക്കം. സ്ഥാനാര്‍ത്ഥി നിര്‍ണയം പുനപരിശോധിക്കണം എന്നതടക്കമുള്ള ആവശ്യങ്ങളും ഉയര്‍ന്നിട്ടുണ്ട്.

എന്നാല്‍ പോസ്റ്ററുകള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ് എംഎല്‍എ ആണെന്ന് സിപിഎം ഏരിയ സെക്രട്ടറി ദേവദര്‍ശന്‍ ആരോപിച്ചു. കുന്നത്തുനാട്ടില്‍ മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പി.വി ശ്രീനിജനെ സ്ഥാനാര്‍ത്ഥിയായി സിപിഎം പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.