തിരുവനന്തപുരം: വാഹന പ്രേമികള്‍ കാത്തിരുന്ന മാറ്റങ്ങള്‍ നടപ്പാക്കുന്നതിനുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കേരള മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് 18 തരത്തിലുള്ള രൂപ മാറ്റങ്ങള്‍ക്ക് ഇളവുകള്‍ അനുവദിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് എംവിഡി തയ്യാറാക്കിയിരിക്കുന്നത്. സുപ്രീം കോടതിയുടെയും കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിന്റെയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള 18 തരത്തിലുള്ള മോഡിഫിക്കേഷനുകള്‍ ഇനി നിയമ തടസമില്ലാതെ വാഹന ഉടമകള്‍ക്ക് ചെയ്യാന്‍ സാധിക്കും. സ്റ്റിക്കറുകളും ലൈറ്റുകളും ഉള്‍പ്പെടെ മോഡിഫിക്കേഷന്‍ അനുവദിക്കാമെന്നാണ് ഗതാഗത കമ്മിഷണറുടെ റിപ്പോര്‍ട്ട്.
വാഹനത്തിന്റെ ഒറിജിനല്‍ രജിസ്‌ട്രേഷനില്‍ മാറ്റം വരാത്ത രീതിയില്‍ ഇഷ്ടമുള്ള നിറങ്ങള്‍ തിരഞ്ഞെടുക്കാന്‍ പുതിയ മാറ്റത്തിലൂടെ സാധിക്കും. മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിലുള്ള സ്റ്റിക്കറുകളും ചിത്രങ്ങളും വാഹനത്തില്‍ പതിപ്പിക്കുന്നതിനും റിപ്പോര്‍ട്ടില്‍ അനുമതിയുണ്ട്.
യുവാക്കള്‍ ഇഷ്ടപ്പെടുന്ന മാറ്റങ്ങളും വാഹനത്തില്‍ ഇനി കൊണ്ടുവരാന്‍ സാധിക്കും. അനുമതി ലഭിച്ചാല്‍ വാഹനത്തില്‍ പല നിറത്തിലുള്ള ലൈറ്റുകളും സ്പീക്കറുകളും അനുവദിക്കും. സീറ്റ് കവര്‍, ഫ്‌ളോര്‍ മാറ്റ്, സ്റ്റിയറിംഗ് വീല്‍ കവര്‍, ഡാഷ് ക്യാമറ, റിവേഴ്‌സ് ക്യാമറ, പാര്‍ക്കിങ് സെന്‍സറുകള്‍, ജിപിഎസ് ട്രാക്കര്‍, റൂഫ് കാരിയേഴ്‌സ് എന്നിവ ഉപയോഗിക്കുന്നതിന് തടസമില്ല. 50 ശതമാനം വരെ കാഴ്ച മറയ്ക്കുന്ന സണ്‍ഫിലിമുകള്‍ വാഹനങ്ങളില്‍ ഉപയോഗിക്കാനും സാധിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.