ആലപ്പുഴയിലെ ഗണ്‍മാന്‍മാരുടെ 'രക്ഷാപ്രവര്‍ത്തനം': എഡിജിപി ഓഫീസില്‍ റിപ്പോര്‍ട്ട് അട്ടിമറിച്ചു; മര്‍ദിക്കുന്ന ദൃശ്യമില്ലെന്ന് എഴുതിച്ചേര്‍ത്തു

ആലപ്പുഴയിലെ ഗണ്‍മാന്‍മാരുടെ 'രക്ഷാപ്രവര്‍ത്തനം': എഡിജിപി ഓഫീസില്‍ റിപ്പോര്‍ട്ട് അട്ടിമറിച്ചു; മര്‍ദിക്കുന്ന ദൃശ്യമില്ലെന്ന് എഴുതിച്ചേര്‍ത്തു

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന നവ കേരള ബസ യാത്രയ്ക്കിടെ ആലപ്പുഴയിലുണ്ടായ ഗണ്‍മാന്‍മാരുടെ 'രക്ഷാപ്രവര്‍ത്തന'വുമായി ബന്ധപ്പെട്ട കേസില്‍ എഡിജിപി അജിത് കുമാറിന്റെ ഓഫീസില്‍ നടന്നത് വന്‍ അട്ടിമറിയെന്ന് റിപ്പോര്‍ട്ട്.

ആദ്യ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് മാറ്റുകയും കേസ് നിലനില്‍ക്കില്ലെന്ന വിധത്തില്‍ ഇത് റഫര്‍ റിപ്പോര്‍ട്ടാക്കുകയും ചെയ്തെന്നാണ് കണ്ടെത്തല്‍. എസ്ഐടി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വിയക്തമാക്കിയിട്ടുള്ളത്.

മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ തലയില്‍ അടിക്കുന്നതും മര്‍ദ്ദിക്കുന്നതുമായ ദൃശ്യങ്ങള്‍ ഇല്ലെന്ന് കൂട്ടിച്ചേര്‍ത്തു. ഇക്കാര്യങ്ങള്‍ ഇപ്പോഴത്തെ പ്രത്യേക അന്വേഷണ സംഘം കോടതിയെ ഔദ്യോഗികമായി അറിയിച്ചു.

എഡിജിപി ഓഫീസിലെ അട്ടിമറി കോടതിയില്‍ എത്തുന്നത് ആദ്യമായാണ്. മര്‍ദന ദൃശ്യങ്ങള്‍ ഇല്ലെന്ന് റിപ്പോര്‍ട്ടില്‍ എഴുതി ചേര്‍ത്തു. ആകെയുള്ളത് പൊലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ദൃശ്യങ്ങളെന്ന വ്യാജ വിവരവും എഴുതി ചേര്‍ത്തെന്ന ഗുരുതര കണ്ടെത്തലാണ് എസ്ഐടി കോടതിയെ അറിയിക്കാന്‍ പോകുന്നത്.

യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ തലയ്ക്കടിച്ചെന്നതായിരുന്നു കേസിലെ പ്രധാന ആരോപണം. ഇതിലും എസ്ഐടി സുപ്രധാന കണ്ടെത്തല്‍ നടത്തിയിട്ടുണ്ട്. തലയില്‍ അടിക്കുന്ന ദൃശ്യങ്ങള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തത്.

മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി സുനില്‍ രാജ് നല്‍കിയത് വസ്തുതാപരമായ റിപ്പോര്‍ട്ടായിരുന്നുവെന്നും ഇത് റഫര്‍ റിപ്പോര്‍ട്ട് ആക്കി മാറ്റിയെന്ന് എഡിജിപി ഓഫീസിലെ ഉദ്യോഗസ്ഥരും മൊഴി നല്‍കിയെന്നും എസ്ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.