വാഷിങ്ടണ്‍: ലോകത്തെ ഏറ്റവും ക്രൂരമായ ക്രിമിനല്‍-ഭീകര സംഘടനകളില്‍ ഒന്നായ ട്രെന്‍ ഡി അരാഗ്വയുടെ തലവന്‍ കൊല്ലപ്പെട്ടു. ലാറ്റിന്‍ അമേരിക്കയെയും അമേരിക്കയെയും ഭീതിയിലാഴ്ത്തിയ ഹെക്ടര്‍ റുസ്തന്‍ഫോര്‍ഡ് ഗ്വെരേറോ ഫ്ളോറസ് (നിനോ ഗ്വെരേറോ) ആണ് കൊല്ലപ്പെട്ടത്. വെനസ്വേലന്‍ സര്‍ക്കാരുമായി സഹകരിച്ച് യു.എസ് മിലിട്ടറിയുടെ സതേണ്‍ കമാന്‍ഡ് നടത്തിയ കൃത്യമായ വ്യോമാക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് മാഫിയ തലവനെ വധിച്ച വിവരം പുറത്തുവിട്ടത്. ആക്രമണത്തില്‍ താവളം പൂര്‍ണമായി തകരുന്ന വീഡിയോയും അദേഹം പങ്കുവെച്ചു.
തന്റെ നിര്‍ദേശ പ്രകാരം യു.എസ് സൈന്യം നടത്തിയ ശക്തമായ ആക്രമണത്തിലൂടെ ഭൂമിയിലെ ഏറ്റവും ക്രൂരമായ ഭീകര സംഘടനയുടെ തലവനെ വധിച്ചു. കുറ്റവാളികള്‍ക്ക് ഇനി ലോകത്ത് എവിടെയും ഒളിച്ചിരിക്കാന്‍ സുരക്ഷിത താവളങ്ങള്‍ ഉണ്ടാകില്ലെന്നും അദേഹം കുറിപ്പില്‍ വ്യക്തമാക്കി.
അമേരിക്കയിലെ നിരവധി നഗരങ്ങളില്‍ നടക്കുന്ന മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത്, കൊലപാതകങ്ങള്‍, പണം തട്ടല്‍ എന്നിവയ്ക്ക് പിന്നില്‍ ഈ സംഘമാണെന്നാണ് യു.എസ് കണ്ടെത്തല്‍. ആഗോള ഭീകര സംഘടനയായി യു.എസ് പ്രഖ്യാപിച്ച ട്രെന്‍ ഡി അരാഗ്വയുടെ തലവനായ ഗ്വെരേറോയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് 50 ലക്ഷം ഡോളര്‍ (ഏകദേശം 41 കോടിയിലധികം രൂപ) പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
വെനസ്വേലന്‍ ജയിലിനുള്ളില്‍ രൂപീകരിച്ച് പിന്നീട് വന്‍ ക്രിമിനല്‍ ശൃംഖലയായി വളര്‍ന്ന മാഫിയ സംഘത്തിനേറ്റ വന്‍ തിരിച്ചടിയാണ് ഗ്വെരേറോ ഫ്ളോറസിന്റെ മരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.