കൊളംബോയിൽ നിന്ന് സിഡ്നിയിലേക്ക് 200 ലധികം യാത്രക്കാരുമായി പറന്ന ശ്രീലങ്കൻ എയർലൈൻസിന് മിന്നലേറ്റു; അടിയന്തര ലാൻഡിങ്

കൊളംബോയിൽ നിന്ന് സിഡ്നിയിലേക്ക് 200 ലധികം യാത്രക്കാരുമായി പറന്ന ശ്രീലങ്കൻ എയർലൈൻസിന് മിന്നലേറ്റു; അടിയന്തര ലാൻഡിങ്

കൊളംബോ: ഇരുനൂറിലധികം യാത്രക്കാരുമായി പറന്ന ശ്രീലങ്കൻ എയർലൈൻസിന് മിന്നലേറ്റു. കൊളംബോയിൽ നിന്ന് സിഡ്നിയിലേക്ക് പുറപ്പെട്ട വിമാനത്തിനാണ് മിന്നലേറ്റത്. മിന്നലേറ്റതിനെ തുടർന്ന് വിമാനം കൊളംബോയിൽ തിരിച്ചിറക്കി. വിമാനത്തിലുണ്ടായിരുന്ന 207 യാത്രക്കാരും 16 ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

ശ്രീലങ്കൻ മാധ്യമമായ ഡെയിലി മിററാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മിന്നലേറ്റതിന് പിന്നാലെ വിമാനത്തിനുള്ളിൽ വലിയ ശബ്ദം കേട്ടതായും യാത്രക്കാർ പറഞ്ഞു. വിമാനത്തിന്റെ ഒരു എഞ്ചിനിൽ നിന്ന് തീപ്പൊരി പുറത്തേക്ക് വരുന്നതും ചിലർ കണ്ടതായി റിപ്പോർട്ടുണ്ട്.

സംഭവത്തിന് പിന്നാലെ വിമാന ജീവനക്കാർ സ്ഥിതിഗതികൾ വേഗത്തിൽ നിയന്ത്രണവിധേയമാക്കി. വിമാനത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.

വിമാനത്തിന് മിന്നലേറ്റതിനെ തുടർന്ന് ഒരു എഞ്ചിനിൽ ചെറിയ കേടുപാടുകൾ സംഭവിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സിഡ്നിയിലേക്കുള്ള യാത്ര ഉപേക്ഷിച്ച് വിമാനം കൊളംബോയിൽ തിരിച്ചിറക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.