തിരുവനന്തപുരം: ഏറ്റുമാനൂര്‍ സീറ്റ് വിട്ടു നല്‍കാനാവില്ലെന്ന് ജോസഫ് വിഭാഗം ഉറച്ച നിലപാട് സ്വീകരിച്ചതോടെ കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജന ചര്‍ച്ച വീണ്ടും വഴിമുട്ടി. ഏറ്റുമാനൂര്‍ ആവശ്യപ്പെട്ട കോണ്‍ഗ്രസ് മൂവാറ്റുപുഴ വിട്ടുനല്‍കാമെന്ന ഉറപ്പ് നല്‍കാതിരുന്നതാണ് ഉഭയ കക്ഷി ചര്‍ച്ച പ്രതിസന്ധിയിലായത്. മൂവാറ്റുപുഴ സീറ്റിന്റെ കാര്യത്തിലും തീരുമാനമായില്ല.
ഇനിയുള്ള കാര്യങ്ങള്‍ പി.ജെ ജോസഫുമായി നേരിട്ട് സംസാരിക്കുന്നതാണ് ഉചിതമെന്നു പറഞ്ഞ് കേരള കോണ്‍ഗ്രസ് നേതാക്കള്‍ യോഗത്തില്‍നിന്ന് ഇറങ്ങി. ചര്‍ച്ച ആശാവഹമായ രീതിയില്‍ മുന്നോട്ടു പോയിട്ടുണ്ടെന്ന് ചര്‍ച്ചയ്ക്കുശേഷം മോന്‍സ് ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി നേതാവ് പി.ജെ ജോസഫും കോണ്‍ഗ്രസ് നേതൃത്വവും സംസാരിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ രണ്ട് ദിവസത്തിനകം സ്ഥാനാര്‍ഥിപ്പട്ടിക പൂര്‍ണമാക്കാന്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി യോഗം തിരുവനന്തപുരത്ത് തുടരുകയാണ്. പട്ടികയുമായി ഞായറാഴ്ച സംഘം ഡല്‍ഹിയിലേക്ക് പോകും. അവിടെ നടക്കുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാവും അന്തിമ തീരുമാനമുണ്ടാവുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.