ന്യൂഡൽഹി: അഭിഭാഷകരായ സി പി മുഹമ്മദ് നിയാസ്, വിജു എബ്രഹാം, കെ കെ പോള്‍ എന്നിവരെ കേരള ഹൈക്കോടതി ജഡ്ജിമാരാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് വീണ്ടും ശുപാര്‍ശ ചെയ്യാന്‍ സുപ്രീംകോടതി കൊളീജിയം തീരുമാനിച്ചു. മാര്‍ച്ച് രണ്ടിന് ഡല്‍ഹിയില്‍ ചേര്‍ന്ന കൊളീജിയം യോഗത്തിന്റേതാണ് തീരുമാനം.
മുന്‍പ് നല്‍കിയ ശുപാര്‍ശകള്‍ കേന്ദ്ര നിയമ മന്ത്രാലയം മടക്കിയിരുന്നു. നിയമ മന്ത്രാലയം കൈമാറിയ വിശദമായ കുറിപ്പ് ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണ് ശുപാര്‍ശ വീണ്ടും നല്‍കാന്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ കൊളീജിയം തീരുമാനിച്ചത്.
2019 മാര്‍ച്ചില്‍ ചേര്‍ന്ന കൊളീജിയമാണ് മുഹമ്മദ് നിയാസ്, കെ കെ പോള്‍ എന്നിവരെ കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാന്‍ കേന്ദ്ര നിയമന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തത്.
2019 മെയ് മാസത്തില്‍ വിജു എബ്രഹാമിനെ ഹൈക്കോടതി ജഡ്ജിയായി ഉയര്‍ത്താനും കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഈ മൂന്ന് ശുപാര്‍ശകളും പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര നിയമ മന്ത്രാലയം മടക്കുകയായിരുന്നു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.