റിയാദ്: കോവിഡ് പശ്ചാത്തലത്തില്‍ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി സൗദി അറേബ്യ. വിനോദ പരിപാടികളും സിനിമകളും ജിമ്മുകളും കായിക കേന്ദ്രങ്ങളും നാളെ മുതല്‍ പ്രവർത്തനം പുനരാരംഭിക്കും.
കോവിഡ് നിയന്ത്രണങ്ങള്‍പാലിച്ചുകൊണ്ടായിരിക്കണം പ്രവർത്തനങ്ങളെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പരിശോധനകള്‍ കർശനമായിരിക്കും. സാമൂഹിക പരിപാടികള്‍ക്ക് പരമാവധി 20 പേര്‍ക്ക് മാത്രമേ പങ്കെടുക്കാവൂ.
അതേസമയം, വീടുകളിലും ഹോട്ടലുകളിലും നടക്കുന്ന കല്ല്യാണ പാർട്ടികള്‍ക്കും കോർപ്പറേറ്റ് മീറ്റിംഗുകള്‍ക്കും അനുമതി നല്‍കിയിട്ടില്ല. മരണാനന്തര ചടങ്ങുകളില്‍ ഉള്‍പ്പടെ പങ്കെടുക്കുന്നവരുടെ എണ്ണം നേരത്തെ തന്നെ പരിമിതപ്പെടുത്തിയിരുന്നത് തുടരും. നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും പാലിക്കാതിരുന്നാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
എന്നാല്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുമ്പോഴും ഇന്ത്യയും യുഎഇയും ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്നും നേരിട്ട് സൗദിയില്‍ പ്രവേശിക്കുന്നതിനേർപ്പെടുത്തിയ നിയന്ത്രണം തുടരുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.