കോവിഡ്: കുവൈറ്റില്‍ രാത്രി കാല കർഫ്യൂ

കോവിഡ്: കുവൈറ്റില്‍ രാത്രി കാല കർഫ്യൂ

കുവൈറ്റ്: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കുവൈറ്റില്‍ ഒരു മാസത്തേക്ക് ഭാഗിക കർഫ്യൂ പ്രഖ്യാപിച്ചു. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിലധികം വരുന്നതുകൊണ്ടാണ് നിയന്ത്രണങ്ങള്‍ വീണ്ടും കർശനമാക്കിയിരിക്കുന്നത്.

മാർച്ച് ഏഴ് മുതൽ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. വൈകിട്ട് അഞ്ച് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് കര്‍ഫ്യൂ. വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് രാജ്യത്തെ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തി കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

അതേസമയം പാര്‍ക്കുകള്‍ അടച്ചിടാന്‍ തീരുമാനമായി. പൊതുസ്ഥലങ്ങളിലെ ഇരിപ്പിടങ്ങളില്‍ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തും. ടാക്‌സികളില്‍ രണ്ട് യാത്രക്കാര്‍ക്ക് മാത്രമേ സഞ്ചരിക്കാനുള്ള അനുമതിയുള്ളൂ. റസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും പ്രവേശനമില്ല.

ക‍ർഫ്യൂ സമയത്ത് കര്‍ശന നിയന്ത്രണങ്ങളോടെ ഫാര്‍മസികള്‍, മെഡിക്കല്‍ സ്റ്റോറുകള്‍,എന്നിവയില്‍ ഡെലിവറി സേവനങ്ങള്‍ നടത്താം. കുവൈറ്റില്‍ ഇപ്പോഴും വിമാനവിലക്ക് തുടരുകയാണ്. ഇന്ത്യയുള്‍പ്പടെയുളള രാജ്യങ്ങളില്‍ നിന്നുളള വിദേശികള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാനാവില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.