കോടിയേരി മാപ്പുപറയണം; മുഖ്യമന്ത്രി രാജി വയ്ക്കണം: ചെന്നിത്തല

കോടിയേരി മാപ്പുപറയണം; മുഖ്യമന്ത്രി രാജി വയ്ക്കണം: ചെന്നിത്തല

തിരുവനന്തപുരം: തനിക്കെതിരെ ഐ ഫോണ്‍ വിവാദം ഉയര്‍ത്തിയ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ മാപ്പുപറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സന്തോഷ് ഈപ്പന്‍ നല്‍കിയ ഫോണ്‍ ഭാര്യ ഉപയോഗിക്കുമ്പോഴാണ് തനിക്കാണ് ഫോണ്‍ നല്‍കിയതെന്ന അടിസ്ഥാന രഹിതമായ ആരോപണം കോടിയേരി ഉന്നയിച്ചത്. ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കുമെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ശരിയെന്നു വ്യക്തമാവുകയാണ്.

മാന്യതയുണ്ടെങ്കില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണം. മുഖ്യപ്രതിയുടെ രഹസ്യമൊഴിയില്‍ പറയുന്ന മൂന്നു മന്ത്രിമാര്‍ ആരെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.