കോവിഡ്: യുഎഇയില്‍ 2959 പേർക്ക് കോവിഡ് ; 14 മരണം

കോവിഡ്: യുഎഇയില്‍ 2959 പേർക്ക് കോവിഡ് ; 14 മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 2959 പേരില്‍ കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 2026 പേരിലായിരുന്നു രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് 1901 പേർ രോഗമുക്തി നേടി. 14 മരണവും ഇന്ന് റിപ്പോ‍ർട്ട് ചെയ്തു. യുഎഇയില്‍ ഇതുവരെ 408236 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 391205 പേർ രോഗമുക്തി നേടുകയും ചെയ്തു. 1310 പേരുടെ മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 15721 ആണ് ആക്ടീവ് കേസുകള്‍. 32 മില്ല്യണ്‍ കോവിഡ് ടെസ്റ്റുകളാണ് ഇതുവരെ നടത്തിയിട്ടുളളത്.

അതേസമയം സൗദിയില്‍ 384 പേരില്‍ കൂടി കോവിഡ് റിപ്പോർട്ട് ചെ്യതത്. 309 പേർ രോഗമുക്തി നേടി. അഞ്ച് മരണവും റിപ്പോർട്ട് ചെയ്തു. സൗദി അറേബ്യയില്‍ ഇതുവരെ 379092 പേരില്‍ രോഗബാധസ്ഥിരീകരിച്ചപ്പോള്‍ 369922 പേർ രോഗമുക്തരായി. 6519 പേരാണ് മരിച്ചത്. 509 പേരാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുളളത്. 2651 ആണ് ആക്ടീവ് കേസുകള്‍.


ഖത്തറില്‍ 469 പേരിലാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.337 പേർ രോഗമുക്തി നേടി. ഒരു മരണവും റിപ്പോർട്ട് ചെയ്തു.10347 ആണ് ആക്ടീവ് കേസുകള്‍.


കുവൈറ്റില്‍ 1613 പേരില്‍ കോവിഡ് പുതുതായി സ്ഥിരീകരിച്ചപ്പോള്‍ 918 പേർ രോഗമുക്തി നേടി. എട്ട് പേർ മരിച്ചു. 198110 പേരിലാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 184239 പേർ രോഗമുക്തരായി. 1113 പേരാണ് മരിച്ചത്.


ബഹ്റിനില്‍ 657 പേരില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 645 പേർ രോഗമുക്തി നേടി. 6745 ആണ് ആക്ടീവ് കേസുകള്‍. ആറ് മരണവും റിപ്പോർട്ട് ചെയ്തു. 57 പേരാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുളളത്.

ഒമാനില്‍ ഏറ്റവുമൊടുവിലെ കണക്കുപ്രകാരം രാജ്യത്ത് ഇതുവരെ 142896 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്.133491 പേരാണ് രോഗമുക്തിനേടിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.