ഇന്ന് അന്താരാഷ്ട്ര വനിതാദിനം. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ ഒരു മികച്ച നാഴികക്കല്ലാണ് വനിതാദിനാചരണം. സ്ത്രീത്വത്തെ ആഘോഷിക്കുന്നതിന് വേണ്ടി ഒരു ദിനം. എല്ലാ മേഖലയിലും സ്ത്രീക്ക് തുല്യപ്രാധാന്യം ലഭിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി നാം ഓരോരുത്തരേയും ഓര്‍മ്മിപ്പിക്കുന്ന ദിനം കൂടിയാണ് ഈ ദിനം.
സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സാമ്പത്തിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി സ്ത്രീകളുണ്ട്. നിസ്വാര്‍ത്ഥ സേവനത്തിലൂടെ അഗതികളുടെ അമ്മയായ മദർ തെരേസ, ഇന്ത്യയിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധി. ഒപെറ വിന്‍ഫ്രെ, മിഷേല്‍ ഒബാമ, ഹെലന്‍ കെല്ലര്‍.
ബഹിരാകാശയാത്ര നടത്തിയ ആദ്യ ഇന്ത്യന്‍ വംശജയായ വനിതയാണ് കല്‍പന ചൗള. പാക്കിസ്ഥാനില്‍ നിന്നുള്ള പെണ്‍കുട്ടി, ഇന്ന് ലോകത്തിന്റെ തന്നെ പെണ്‍ശബ്ദം മലാല യൂസഫ്‌സായി. 2014 ലെ ഏറ്റവും പ്രായം കുറഞ്ഞ നോബല്‍ സമ്മാന ജേതാവ്.
കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ലോകശ്രദ്ധ നേടി പ്രശസ്തയായ വനിതയാണ് കേരളത്തിന്റെ ആരോഗ്യമന്ത്രിയായ കെ.കെ ശൈലജ. കൊറോണ വൈറസിനെ നേരിടാനുള്ള ശ്രമങ്ങളെ മുന്‍നിര്‍ത്തി നിരവധി ദേശീയ, അന്താരാഷ്ട്രീയ ബഹുമതികളും നേടി. ഇങ്ങനെ പറഞ്ഞാൽ തീരാത്തത്ര സ്ത്രീ വ്യക്തിത്വങ്ങൾ ലോകത്തിനു മാതൃകയായി മാറിയിട്ടുണ്ട്.
1990 മുതലാണ് വനിതാ ദിനം ആചരിച്ച് തുടങ്ങിയത്. എന്നാല്‍ അത് യഥാര്‍ത്ഥത്തതില്‍ തൊഴിലാളി വനിതാ ദിനമായായിരുന്നു ആഘോഷിച്ചിരുന്നത്. ഐക്യരാഷ്ട്രസഭ ഈ ദിനത്തെ അംഗീകരിക്കുകയും എല്ലാ വര്‍ഷവും മാര്‍ച്ച് എട്ടിന് ഈ ദിനം വനിതാ ദിനമായി ആഘോഷിക്കുന്നതിനുള്ള അനുമതി നല്‍കുകയും ചെയ്തു ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ സ്ത്രീ നേടിയ മുന്നേറ്റത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിവസം. ദേശത്തിന്റെ അതിരുകൾക്കപ്പുറത്ത്, ലോകമെമ്പാടുമുള്ള വനിതകൾക്കായി ഒരു ദിനം എന്ന ചിന്തയിൽ നിന്നാണ് വനിതാ ദിനാചരണം ഉരുത്തിരിഞ്ഞത്.
വനിതാദിനം ഒരുപാട് ചരിത്രനിമിഷങ്ങളുടെ ഓർമകൾ കൂട്ടുണ്ട്. സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകൾ നടത്തിയ മുന്നേറ്റത്തിന്റെ പിൻബലവും വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേൽ വിയർപ്പും ശക്തിയും കൊണ്ട് സ്ത്രീകൾ വരിച്ച വിജയത്തിന്റെ കഥയും അവയിൽ പ്രധാനപ്പെട്ടവ.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വ്യാവസായിക വളർച്ചയിലേക്ക് കാലൂന്നിയിരുന്ന പല രാജ്യങ്ങളിലും കുറഞ്ഞ വേതനത്തിലും മോശപ്പെട്ട തൊഴിൽ ചുറ്റുപാടിലും ജീവിക്കേണ്ടിവന്ന സ്ത്രീകളുടെ കരളുറപ്പിന്റെ അനുസ്മരണമാണ് അന്താരാഷ്ട്ര വനിതാദിനമെന്ന ആശയത്തിന് പാതയൊരുക്കിയത്. സ്ത്രീകളോടുള്ള വിവേചനവും അതിക്രമങ്ങളും അവസാനിപ്പിക്കുക എന്നതും അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ മുഖ്യ ലക്ഷ്യങ്ങളിൽ ഒന്നാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.