വിജയയാത്രയുടെ സമാപന വേദിയിൽ മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി അമിത് ഷാ

വിജയയാത്രയുടെ സമാപന വേദിയിൽ  മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി അമിത് ഷാ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയുടെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയിലാണ് അമിത് ഷാ മുഖ്യമന്ത്രിക്ക് നേരെ ചോദ്യങ്ങൾ ഉന്നയിച്ചത്.

കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി ഉപയോഗിക്കുന്നുവെന്ന ആരോപണത്തിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം ചെയ്യൽ. ഈ നിര്‍ണായക ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പൊതുവേദിയില്‍ മറുപടി പറയണം. സ്വര്‍ണക്കടത്ത് കേസ് പ്രതി മുഖ്യമന്ത്രിയുടെ വകുപ്പില്‍ ജോലി ചെയ്തിരുന്നോ? സ്വര്‍ണം പിടികൂടിയപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടോ ഇല്ലയോ എന്ന് തുറന്നുപറയണം. പ്രതിയായ സ്ത്രീ മുഖ്യമന്ത്രിയുടെ വിദേശ യാത്രകളില്‍ ഒപ്പമുണ്ടായിരുന്നോ ഇല്ലയോ? തുടങ്ങിയ ചോദ്യങ്ങളാണ് അമിത് ഷാ മുഖ്യമന്ത്രിയോട് ചോദിച്ചത്.

എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ ആരോഗ്യകരമായ ഒരു മത്സരം നടക്കുകയാണ്. യു.ഡി.എഫ്. അധികാരത്തിലെത്തുമ്പോൾ അവർ സോളാർ അഴിമതി നടത്തും. എൽ.ഡി.എഫ്. അധികാരത്തിൽ വരുമ്പോൾ ഡോളർ കടത്തും സ്വർണക്കടത്തും നടത്തും- അമിത് ഷാ വിമർശിച്ചു. അതേസമയം കേരളം അഴിമതിയുടേയും രാഷ്ട്രീയ കൊലപാതകങ്ങളുടേയും കൂത്തരങ്ങായെന്നും അമിത് ഷാ കുറ്റപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.