ദുബായ്: റമദാന്‍ കാലത്ത് നോമ്പെടുത്ത് കോവിഡ് വാക്സിന്‍ സ്വീകരിച്ചാല്‍ നോമ്പ് മുറിയില്ലെന്ന് ദുബായ് ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് ഡോ അഹമ്മദ് ബിന്‍ അബ്ദുള്‍ അസീസ് അല്‍ ഹദാദ്.
കോവിഡ് വാക്സിനെടുക്കുന്നത് മറ്റ് പല കുത്തിവയ്പുകളെയും പോലെ ശരീരത്തിലെ പേശികളിലേക്ക് നല്‍കുന്ന കുത്തിവയ്പാണ്. അത് എടുത്താല്‍ നോമ്പ് മുറിയില്ലെന്നും ദുബായ് ഇസ്ലാമിക കാര്യ വകുപ്പിലെ ഗ്രാന്റ് മുഫ്ത്തി വ്യക്തമാക്കുന്നു.
വായിലൂടെയോ മൂക്കിലൂടെയോ നേരിട്ടോ ട്യൂബുകളുടെ സഹായത്താലോ വെളളം മരുന്ന് ഭക്ഷണം തുടങ്ങിയ അകത്തുചെല്ലുന്നതാണ് നിഷിദ്ധം. അങ്ങനെയാണെങ്കില്‍ നോമ്പ് മുറിയുമെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ തന്നെയാണ് കോവിഡ് പരിശോധനയും. നോമ്പുകാലത്ത് കോവിഡ് പരിശോധനയുടെ ഭാഗമായി സ്രവം എടുക്കുന്നതിന് തടസമില്ല. തൊണ്ടയില്‍ നിന്നോ മൂക്കില്‍ നിന്നോ സ്രവം എടുത്തോ രക്തം എടുത്തോ നടത്തുന്ന പരിശോധനകളും നോമ്പ് മുറിക്കില്ല. സ്രവപരിശോധനാവേളയില്‍ ശരീരത്തിനകത്തേക്ക് ഒന്നും ചെല്ലുന്നില്ലയെന്നുളളതാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചത് മൂലമുണ്ടാകുന്ന അസ്വസ്ഥതകള്‍ക്ക് മരുന്നുകഴിക്കേണ്ടി വന്നാല്‍ നോമ്പ് മുറിയും. അസുഖ ബാധിതനായ ഒരാള്‍ നോമ്പെടുക്കേണ്ടതില്ലെന്നാണ് പ്രമാണം. അതുകൊണ്ട് അരുതാത്ത് ചെയ്തുവെന്ന് കരുതേണ്ടതില്ല.
അതേസമയം തന്നെ പ്രതിരോധ വാക്സിനെടുത്തതുമൂലം ചർദ്ദിക്കുകയാണെങ്കിലും നോമ്പിന് പ്രശ്നമുണ്ടാകില്ല. മനപ്പൂർവ്വമല്ല ചർദ്ദിയെന്നുളളതുകൊണ്ടാണിത്. ഏതെങ്കിലും തരത്തില്‍ നോമ്പ് മുറിയുകയാണെങ്കില്‍ നഷ്ടപ്പെട്ട നോമ്പ് റമദാനുശേഷം വീണ്ടെടുക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മാസപ്പിറവി ദൃശ്യമായാല്‍ ഏപ്രില്‍ പതിമൂന്നിനോ, പതിനാലിനോ ആയിരിക്കും റമദാന്‍ ആരംഭിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.