ഇന്ത്യൻ പാരമ്പര്യത്തിന്​​ മതേതരത്വം ഭീഷണി: യോഗി ആദിത്യനാഥ്​

ഇന്ത്യൻ പാരമ്പര്യത്തിന്​​ മതേതരത്വം ഭീഷണി: യോഗി ആദിത്യനാഥ്​

ലക്നൗ: ആഗോള തലത്തിൽ ഇന്ത്യൻ പാരമ്പര്യത്തിന്​​ മതേതരത്വം ഭീഷണിയാണെന്ന്​ ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. സാമ്പത്തിക നേട്ടത്തിനു​വേണ്ടി ഇന്ത്യയെക്കുറിച്ച്​ തെറ്റായ പ്രചരണം നടത്തുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും യോഗി മുന്നറിയിപ്പ്​ നൽകി. രാമായണം ഗ്ലോബൽ എൻസൈ​ക്ലോപീഡിയയുടെ ആദ്യ എഡിഷൻ ഉദ്​ഘാടനം ചെയ്​ത്​ സംസാരിക്കുകയായിരുന്നു യോഗി.

ശുദ്ധവും സന്മാർഗികവും ആരോഗ്യകരവുമായ ജീവിതം നയിക്കാൻ​ ശ്രമിക്കണം. സ്വന്തം ലാഭത്തിനായി ആളുകളെ വഴിതെറ്റിക്കുകയും രാജ്യത്തെ ഒറ്റിക്കൊടുക്കുകയും ചെയ്യുന്നവരെ ഒഴിവാക്കില്ലെന്നും അദ്ദേം പറഞ്ഞു. നിസാര സാമുദായിക തർക്കങ്ങളിൽ ഏർപ്പെടുന്നതിലൂടെ രാജ്യത്തിന്റെ സ്വരച്ചേർച്ച നഷ്ടപ്പെടരുത്. തുച്ഛമായ തുകയ്ക്ക് ഇന്ത്യയെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തുന്ന ആളുകൾക്ക് തക്കതായ മറുപടി തന്നെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാമായണത്തിൽ പറയുന്ന സ്​ഥലങ്ങളും സംഭവങ്ങളും ഉണ്ടായിരുന്നുവെന്ന്​ തെളിയിക്കുന്ന ചരിത്ര രേഖകൾ കണ്ടെടുത്തിരുന്നു. നിരവധി സ്​ഥലങ്ങൾ കണ്ടെത്തി, അവയെല്ലാം നമ്മുടെ സങ്കൽപ്പത്തിനും അപ്പുറമായിരുന്നു. അവസാനം രാമൻ പുഷ്​പക വിമാനത്തിലാണ്​ ശ്രീലങ്കയിൽനിന്ന്​ തിരിച്ചുവരുന്നത്​. നടന്നാണ്​ വ​ന്നതെങ്കിൽ മാസങ്ങളെടുക്കുമായിരുന്നു. നൂറ്റാണ്ടുകൾക്ക്​ മുമ്പ്​ പുഷ്​പകവിമാനമുണ്ടായിരുന്നു. അന്നത്തെ ശാസ്​ത്രത്തിൽനിന്ന്​ നിരവധികാര്യങ്ങൾ പഠിക്കാനുണ്ടെന്നും യോഗി ആദിത്യനാഥ്​ കൂട്ടിച്ചേർത്തു.

1947ൽ പാകിസ്​താൻ ഇന്ത്യയുടെ ഭാഗമായിരുന്നു. ശ്രീരാമൻ ഇന്ത്യയുടെ അതിർത്തികൾ വിശാലമാക്കി. അദ്ദേഹത്തിന്റെ സഹോദരന്റെ മകനെ പാകിസ്​താന്റെ ഭരണാധികാരിയായി നിയമിച്ചു -യോഗി ആദിത്യനാഥ്​ പറഞ്ഞു. അയോധ്യ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് രാമായണം എൻസൈക്ലോപീഡിയയുടെ ഗ്ലോബൽ എഡിഷൻ തയ്യാറാക്കിയത്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന്റെ പശ്ചാത്തലത്തിലാണ് രാമായണ എന്‍സോക്ലൈപീഡിയയുടെ പ്രകാശനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.