ന്യൂഡൽഹി: യു.എസിൽ നിന്ന് 30 സായുധ ഡ്രോണുകൾ വാങ്ങാനൊരുങ്ങി ഇന്ത്യ. അയൽ രാജ്യങ്ങളായ ചൈനയുമായും പാകിസ്ഥാനുമായും സംഘർഷം നിലനിൽക്കുന്നതിനാൽ കടലിൽ നിന്നും കരയിൽ നിന്നുമുള്ള പ്രതിരോധം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സായുധ ഡ്രോണുകൾ വാങ്ങാൻ ഇന്ത്യ പദ്ധതിയിടുന്നത്.
യു.എസിലെ സാൻ ഡീഗോ ആസ്ഥാനമായുള്ള ജനറൽ ആറ്റോമിക്സ് നിർമ്മിക്കുന്ന 30 എംക്യു -9 B പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങാൻ ഇന്ത്യ അടുത്ത മാസം അംഗീകാരം നൽകുമെന്നാണു സൂചന. മൂന്ന് ബില്യൺ ഡോളറാണ് ഇതിനായി ചെലവിടുക. 48 മണിക്കൂറോളം പറക്കാനും 1,700 കിലോഗ്രാം ഭാരം വഹിക്കാനും കഴിയുന്നതാണ് MQ-9B ഡ്രോണുകൾ. ഈ കരാർ ഇന്ത്യയുടെ സായുധ സൈനിക ശേഷി വർദ്ധിപ്പിക്കും. നിലവിൽ ഡ്രോണുകൾ നിരീക്ഷണത്തിനും മാത്രമാണ് ഉപയോഗിക്കുന്നത്. ഇതോടെ പ്രതിരോധ മേഖലയിൽ യുഎസിന്റെ പ്രധാന പങ്കാളിയായി ഇന്ത്യ മാറുകയാണ്.
ഇന്ത്യൻ മഹാസമുദ്രത്തിലും തെക്കുകിഴക്കൻ ഏഷ്യയിലെ ചില പ്രദേശങ്ങളിലും ചൈനയുടെ കടന്നുകയറ്റം പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ഈ പങ്കാളിത്തം. അതേസമയം ഇതു സംബന്ധിച്ച് ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയമോ ജനറൽ ആറ്റോമിക്സിന്റെ വക്താക്കളോ ഔദ്യോഗികമായി പ്രതികരിച്ചില്ല. യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഈ മാസം ഇന്ത്യ സന്ദർശിച്ചേക്കും.
യു.എസ്. പ്രസിഡന്റ് ജോ ബിഡൻ ഉടൻ തന്നെ യു.എസ്, ഇന്ത്യ, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ “ക്വാഡ്” കൂട്ടായ്മയുടെ (ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ്) ഓൺലൈനായി നടക്കുന്ന ആദ്യ യോഗത്തിൽ ചേരും. ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ചർച്ചകൾക്ക് തീയതി നൽകിയിട്ടില്ല. എംക്യു -9 B പ്രിഡേറ്റർ ഡ്രോണുകൾ തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് യുദ്ധക്കപ്പലുകൾ നിരീക്ഷിക്കാൻ ഇന്ത്യൻ നാവികസേനയെ സഹായിക്കും. ഹിമാലയത്തിലെ സംഘർഷ മേഖലയായ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കാനും സൈന്യത്തെ സജ്ജമാക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.