കാരക്കാസ്: വെനസ്വേലയിൽ ഭൂകമ്പം മൂലം സർവ്വതും നഷ്ടപ്പെട്ട ജനതയ്ക്ക് ആശ്വാസമേകി ലിയോ പാപ്പയുടെ ധനസഹായം. വത്തിക്കാൻ കാരുണ്യസേവന വിഭാഗത്തിലൂടെ ഒരു ലക്ഷം യൂറോയാണ് (ഏകദേശം ഒരു കോടി രൂപ) പാപ്പയുടെ നിർദേശപ്രകാരം ദുരിതബാധിതരുടെ ക്ഷേമത്തിനായി കൈമാറിയത്.
ഭൂകമ്പം ഉണ്ടായി ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ഈ തുക ലഭ്യമാക്കിയതായി വത്തിക്കാൻ വ്യക്തമാക്കി. ഇറ്റാലിയൻ കത്തോലിക്ക മെത്രാൻ സമിതി നേരത്തെ അഞ്ചു ലക്ഷം യൂറോയുടെ സഹായം നൽകിയിരുന്നു. ദുരിതബാധിത മേഖലകളിൽ കത്തോലിക്ക സന്നദ്ധ സംഘടനകൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്.
ജൂൺ 24 ബുധനാഴ്ച വൈകുന്നേരമാണ് വെനിസ്വേലയുടെ തലസ്ഥാനത്തിന് വടക്കുള്ള ഗ്വയിര സംസ്ഥാനത്ത് റിക്ടർ സ്കെയിലിൽ 7.2, 7.5 രേഖപ്പെടുത്തിയ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങൾ ഉണ്ടായത്. നിലവിലെ കണക്കുകൾ പ്രകാരം ആയിരത്തിലധികം പേർ ഇതിനകം മരണപ്പെട്ടു.
മരണസംഖ്യ ഇനിയും വർദ്ധിക്കാനാണ് സാധ്യതയെന്നും റിപ്പോർട്ടുകളുണ്ട്. നൂറുകണക്കിനാളുകൾക്ക് പരിക്കേൽക്കുകയും അൻപതിനായിരത്തോളം പേർ ഭവന രഹിതരാവുകയും ചെയ്തു. ഭവന രഹിതരായവർക്കായി രാജ്യത്തുടനീളം ഇടവകകൾ സംയുക്തമായി ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.