നിർവാതമായ ഒരു അപരാഹ്നം!
വീശിവന്ന ഉഷ്ണക്കാറ്റു അസ്വസ്ഥകൂട്ടി.
ശങ്കൂന്റെ ശങ്കയുടെ നിറകുടം തുളുമ്പി..!
എങ്ങുനിന്നോ തെന്നിവന്ന കുറുക്കന്റെ
ഓലിയിൽ, 'ശുനകൻശങ്കുണ്ണി' നടുങ്ങി..!
രണ്ടാംനിലയിലെ, കമലാമ്മച്ചിയുടെ
കിടപ്പറയുടെ ജാലകത്തിങ്കൽ, പരിചയ-
മുള്ള ഒരു നിഴലാട്ടം, ശങ്കുണ്ണി കണ്ടു.!!
'ശങ്കുണ്ണിയേ, കോഴിയെല്ലാം വന്നോടാ..?'
രണ്ടാം നിലയിലുള്ള കിടപ്പുമുറിയുടെ
ജാലകതിരശ്ശീല, കമലയമ്മച്ചി, ഇരു-
വശങ്ങളിലേക്കും., ഒതുക്കിവെച്ചു..!
കുഴക്കണ്ണട നേരെയാക്കി, തലയും...,
കയ്യും, കമലാക്ഷികുട്ടി പുറത്തേക്കിട്ടു...!
കൈലാസത്തിന്റെ മേൽനോട്ടത്തിൽ,
ഗൃഹപ്രവേശനനേരം.., കുറിച്ചുകിട്ടി..!
മാനത്തു, താരക പൊൻപുലരിയായി.!
വൈദ്യരുമയി ചർച്ച നടത്തി..!
വൈദ്യരുടെ നിർദ്ദേശപ്രകാരം, കമലയ-
മ്മച്ചിയേ, താഴേ നിലയിലേ കിടപ്പറയിൽ,
ബന്ധിയാക്കി!
ആഴ്ചവട്ടത്തിന്റെ ആദ്യ ദിവസമായ
ഞായറാഴ്ചതന്നേ ഗൃഹപ്രവേശനം
നടന്നിരിക്കണമെന്നു, കൈലാസവും,
അമ്മുകുട്ടിയമ്മേം, സുന്ദരനും ശഠിച്ചു..!
'സുന്ദരാ.,മാനത്തു മേഘങ്ങൾ ഉരുണ്ടു
വരുന്നപോലെ; വിഘ്നങ്ങൾ ഓടിവരും..'
അരുണോദയത്തിനു മുമ്പേ, പൂജാരി
മുറ്റത്തെത്തി...!
മുറ്റത്തുത്തരേ, ചൂട്ടു കുത്തികെടുത്തി.
ഗണപതി പൂജ ആരംഭിക്കുകയായി..!
ഹോമകുണ്ഢം തയ്യാറായി..!
പൂജാരിയും, കൈലാസ്സംസ്വാമിജിയും,
മന്ത്രോച്ചാരണങ്ങൾ ആരംഭിച്ചു..
'സ്വാഹാ..' കൈലാസം അതേറ്റുപാടി..!
കുട്ടിയമ്മ മേൽനോട്ടത്തിൽ, അവിടെ
ഗൃഹപ്രവേശനം മംഗളമായി നടന്നു..!!!
'സുന്ദരാ, നാണൂന്റെ വീടിനടുത്തുള്ള..,
ആ ഇരുപത്തഞ്ചേക്കറീന്നു, ലേശം..ഒരു
അഞ്ചേക്കർ എന്റെപേരിൽ ചേർക്കടാ.'
'മരുമക്കത്തായക്കാലം കഴിഞ്ഞതല്ലേ..;
ഭൂമിയെല്ലാം അമ്മേടെ പേരിലാ, ഇപ്പോൾ
കരമിടപാടുകൾ നടത്തുന്നത്..'
'തൽക്കാലം നടക്കാവുന്നതു പറയാം..'
'ചില്ലറ ഉപാധികളോടെ, കിഴക്കുവശത്തെ
അടുക്കളയും, മൂന്നു മുറികളും, നേപ്പാളി-
യമ്മായീം,അമ്മാവനും, ആറു വയസ്സുള്ള
മകൾ ബാലയ്കും വസിക്കുവാൻ, ഈ
കാഞ്ഞിരമുറ്റം സുന്ദരൻ വിട്ടു തരും..'
'എന്തൊക്കെയാ നിന്റെ ഉപാധികൾ..?'
'ആദ്യമായി, ശിരസ്സിലെ ജഡനാരിഴകൾ
വെട്ടി മാറ്റണം. തുടർന്നു, ഹസ്തിയുടെ
കൊമ്പുകൾപോലെ നീട്ടി വളർത്തിയ
അമ്മാവന്റെ കയ്-കാലുകളിലെ നെടു-
നീളൻ പ്രരൂഹങ്ങളും, വെട്ടിമാറ്റണം..'
'സ്തൂലാഗ്രം കുലുക്കി, മുറ്റത്തൂടെയുള്ള
ഓട്ടവും, പ്രദക്ഷിണവും നിർത്തണം..'
'സാദ്ധ്യമല്ല...സുന്ദരാ..സാദ്ധ്യമല്ല..'
'പ്ളാങ്കമണ്ണിലേപോലെ മര്യാദ വേണം..'
'കമലേച്ചിയേം ശുശ്രൂഷിക്കണം..!'
'പിള്ളാരു വഴക്കിൽ..ആരും ഇപെടരുത്..'
'സുന്ദർജീ, ഞാൻ പ-ര-ഞ്ഞു കൊള്ളാം..!'
ബന്ധനത്തിന്റെ കയ്പുള്ള രുചി, കമല-
യമ്മച്ചിയേ മാടിവിളിച്ചു....!!
'കളരിപരമ്പര ദൈവങ്ങളേ, ഇവളുമാര്,
എന്തിനാ എന്നേ തളച്ചത്...?'
'ഈ വയസ്സാംകാലത്ത് ജ്വരം പിടിച്ചാലേ..,
കഷായം കുടിപ്പിക്കുമേ..' അശരീരി
കാതുകളിൽ മുഴങ്ങി.!
മരിച്ചുപോയ സുന്ദരന്റഛൻ കാതിൽ
ഓതുന്നതുപോലൊരു തോന്നൽ....
'ഹായ്..എന്തായിത്..നേരം പുലർന്നല്ലോ?
കമലാക്ഷികുട്ടിയേ..കട്ടൻ വേണ്ടേ..?'
സുന്ദരന്റഛൻ.., ഒളിഞ്ഞിരുന്നരുളി..,
'എന്റെ ധൈര്യത്തിന്റെ തേപ്പുപെട്ടി
ചൂടാക്കല്ലേ..; ഈശ്വരോ രക്ഷതു: ...!
മുറ്റത്തേ പുല്ലാഞ്ഞികൂട്ടിൽ ഒളിക്കാൻ,
വലിയതള്ള ഏറെ മോഹിച്ചുറക്കമായി.!!
'വലിയകുറുപ്പെന്താ നിൽക്കുന്നേ..?'
'ഇരുന്നാട്ടെ..; കട്ടൻ കുടിച്ചിട്ടു പോകാം..'
രണ്ടാംനിലയിലേ ഒരു ജാലകപ്പടിയിൽ,
വലതുകരമൂന്നി' കൃഷ്ണകറുപ്പങ്ങേര്'
നിൽക്കുന്നതുപോലെ...
പതിവുതെറ്റിച്ചു താഴേ നിലയിലേക്കുള്ള
കൈപ്പിടിച്ചുവർവഴി, ഊന്നുവടിയുമായി
അയാൾ പിച്ചവെച്ചു നടന്നുവരുന്നു...
'പത്രം..പത്രം..' അയിരൂരെ മലയാള-
മനോരമയുടെ പ്രതിനിധിയുടെ ജോലി-
ക്കാരനായ കപ്പ്യാരു തോമ്മാച്ചൻ...,
പത്രം അരമതിലേൽ എടുത്തുവെച്ചു....
'അതിന്റെ പിന്നാമ്പുറത്ത്, ഇംഗ്ളീഷിൽ,
അച്ചടിച്ചത് വായിച്ചു കേൾപ്പിക്കെടാ..?'
'എല്ലാരും എന്തിയേ അമ്മച്ചിയേ.?'
'നിന്റെ ചോദ്യോം, ഉരുട്ടലുമൊക്കെ...
അതങ്ങ്..നിന്റെ...സ്റ്റേഷനിൽ മതി...!'
'നീ എന്നാ-ഡാ ഏഡേമാൻ ആയത്...?'
'ഒരു ഗ്ളാസു കട്ടൻകാപ്പി തന്നിട്ടുപോടാ..'
'കാപ്പി തന്നാൽ..സല്യൂട്ടടിക്കണം..!'
'സ്ത്രീജനങ്ങളെല്ലാം ഉറക്കമാണമ്മച്ചീ..'
------------------------------ ( തു ട രും )----------------------------
മുൻഭാഗങ്ങൾ വായിക്കുവാൻ ഇവിടെ നോക്കൂ …….
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.