കോവിഡിന് ലോക മഹാമാരി പട്ടം ലഭിച്ചതിന്റെ ഒന്നാം വാർഷികം

കോവിഡിന് ലോക മഹാമാരി പട്ടം ലഭിച്ചതിന്റെ ഒന്നാം വാർഷികം

ജനീവ: ലോകാരോഗ്യ സംഘടന കോവിഡ് 19നെ ലോക മഹാമാരിയായിട്ട് പ്രഖ്യാപിച്ചിട്ട് ഇന്ന് ഒരു വർഷം തികയുന്നു. 2020 മാർച്ച് 11നാണ് കോവിഡ് 19 ലോക മഹാമാരി ആണെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതെങ്കിലും ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത് 2019 നവംബറിൽ ചൈനയിലെ വുഹാനിലാണ്. ഇന്നും ഈ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള യഥാർത്ഥ വിവരങ്ങൾ നിഗൂഡമായി തന്നെ തുടരുന്നു. അമേരിക്ക ചൈനയെ പഴിക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നുവെങ്കിലും ചൈന എല്ലാ ആരോപണങ്ങളും നിഷേധിച്ചു. ലോകാരോഗ്യ സംഘടനയെ അന്വേഷണത്തിനായി ചൈനയിലെ ലാബ് സന്ദർശിക്കുന്നത്തിൽനിന്നും എതിർക്കുകയും ചെയ്‌തു. എന്നാൽ ലോക രാജ്യങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങി ചൈനയ്ക്ക് അനുമതി കൊടുക്കേണ്ടി വന്നു. ലോകാരോഗ്യ സംഘടന ലാബ് സന്ദർശിച്ചുവെങ്കിലും ഇതുവരെ ആദ്യോഗികമായ റിപ്പോർട്ടൊന്നുംതന്നെ വന്നിട്ടില്ല.

ലോകം ഏതാണ്ട് മരവിച്ച് നിന്ന ദിവസങ്ങളും മാസങ്ങളുമാണ് കടന്നുപോയത്. വൈദ്യശാസ്ത്രം ഉൾപ്പെട്ട ശാസ്ത്രലോകം പോലും എന്ത് ചെയ്യണം എന്ന് അറിയാതെ വിറങ്ങലിച്ച് നിന്നു. മറ്റൊന്നും ചെയ്യാൻ അറിയില്ലാതിരുന്നത് കൊണ്ട് 'ലോക്ക് ഡൌൺ' പരിഹാരം ആയി കണ്ടു. കാര്യങ്ങൾ മനസ്സിലാക്കി, ഞെട്ടൽ മാറി പുറത്തുവന്നപ്പോഴേയ്ക്കും വിലപ്പെട്ട ലക്ഷക്കണക്കിന് ജീവനുകൾ നഷ്ടപ്പെട്ടിരുന്നു. ലോകത്താകമാനമായി ഇന്ന് വരെ കോവിഡ് തട്ടിയെടുത്തത് 117 മില്ല്യൺ (117000000) ജീവനുകളാണ്. അതായത് കഴിഞ്ഞ വർഷം ഈ സമയം ഈ ലോകത്ത് നമ്മെപ്പോലെ ഉണ്ടും ഉറങ്ങിയും സ്വപ്നം കണ്ടും ജീവിച്ചിരുന്ന കോടിക്കണക്കിന് മനുഷ്യർ തങ്ങളുടെ സ്വപ്‌നങ്ങൾ കോവിഡിന് അടിയറവ് വച്ചിട്ട് ഈ ലോകം വിട്ടു പോയി.

വേർപാട്, വിരഹം, മാനസിക മുറിവുകൾ, കണ്ണീര് എല്ലാം നിറഞ്ഞ ഒരു വർഷം. പ്രിയപ്പെട്ടവരേ അവസാനമായി ഒന്ന് കാണാൻ പോലും സാധിക്കാതെ, അവർക്ക് എന്ത് സംഭവിച്ചു എന്നറിയാതെ വേവലാതി പൂണ്ട കുറെ മനുഷ്യർ. കണ്മുൻപിൽ കിടന്ന് ജീവനുകൾ വിട്ടുപോകുന്നത് കണ്ട് മനസ്സ് മരവിച്ച ഒരു കൂട്ടം ആരോഗ്യ പ്രവർത്തകർ. ഉത്കണ്ഠയും വിഷാദവും വിരിച്ച വിരിക്കുള്ളിൽ മറയ്ക്കപ്പെട്ടു പലരും.

ആരോഗ്യ പ്രവർത്തകരും നിസ്സഹായത അറിഞ്ഞു. അതിസമർത്ഥൻ എന്ന് അറിയപ്പെട്ട ഡോക്ടർമാർ മുഖം കുനിച്ച് നിസ്സഹായതയോടെ നിൽക്കേണ്ടി വന്നു . മരണ സമയത്ത് തന്റെ പ്രിയപ്പെട്ടവരെ ഒന്ന് കാണാൻ സാധിക്കുമോ എന്ന് അറിയാൻ ആരോഗ്യ പ്രവർത്തകരുടെ നേരെ വേദനയോടെ നോക്കുന്ന കണ്ണുകൾ, ‌മരണസമയത്ത് നഴ്സിന്റെ ഫോണിൽ വീഡിയോ കാൾ ചെയ്തു ഭാര്യയെ കാണിച്ച് കൊടുത്ത എൺപത് വയസ്സുള്ള അപ്പച്ചന്റെ കണ്ണിലെ നന്ദിയും ഒപ്പം അറുപത് വർഷത്തോളം കൂടെ ജീവിച്ച തന്റെ പ്രിയപ്പെട്ടവളുടെ കൈപിടിച്ച്കൊണ്ട് പിരിയാൻ പറ്റാഞ്ഞതിന്റെ വേദനയും എല്ലാം ആശുപത്രികളിലെ നിത്യ കാഴ്ചകൾ ആയിരുന്നു. കണ്ണീര് തളം കെട്ടാത്ത സ്ഥലം ബാക്കി ഉണ്ടായിരുന്നില്ല. ആശുപത്രിയുടെ മുൻപിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ ഇറക്കി വിട്ടിട്ട് പോകുമ്പോൾ, അയാൾ നടന്നു പോകുന്നത് മരണത്തിലേക്കാണെന്ന് തിരിച്ചറിയാതെ അവരുടെ വരവിന് വണ്ടി കാത്തിരുന്നവർ; പിന്നെ
ഇതിനെയെല്ലാം അതിജീവിച്ച കുറെ മനുഷ്യരും.

പാഠങ്ങൾ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത കഴിഞ്ഞ ഒരു വർഷക്കാലം, ഈ കാലത്ത് ജീവിക്കുന്ന എല്ലാ തലമുറയിപ്പെട്ടവർക്കും ഭാരപ്പെട്ട ഒരോർമ്മയായിരിക്കും. കോവിഡിനോട് പടവെട്ടിയ എല്ലാവരെയും ഓർക്കുന്നു,ഒപ്പം കോവിഡ് തട്ടിയെടുത്ത ജീവിതങ്ങളെയും അവരുടെ പ്രിയപ്പെട്ടവരെയും.


കോവിഡിന്റെ ഉത്ഭവം തേടി ഡബ്ലിയു.എച്ച്.ഒ വിദഗ്ധര്‍ ചൈനയിലെ ഗവേഷണ ലാബ് സന്ദര്‍ശിച്ചു



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.