കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കുറ്റ്യാടി ഒഴികെ 12 സീറ്റിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. കുറ്റ്യാടി മണ്ഡലത്തിലെ പ്രാദേശിക പ്രതിഷേധം കണക്കിലെടുത്ത് സിപിഎം നേതൃത്വം കേരളാ കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച തുടരുകയാണ്. കുറ്റ്യാടി സീറ്റ് സിപിഎം ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പാലായില്‍ മാണി സി കാപ്പനെതിരെ ജോസ് കെ മാണി മത്സരിക്കും. കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫിനെതിരെ സ്റ്റീഫന്‍ ജോര്‍ജ്, റാന്നിയില്‍ അഡ്വ. പ്രമോദ് നാരായണന്‍, കാഞ്ഞിരപ്പള്ളിയില്‍ ഡോ. എന്‍ ജയരാജ്, പൂഞ്ഞാര്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ചങ്ങനാശേരി അഡ്വ. ജോബ് മൈക്കിള്‍, തൊടുപുഴ പ്രൊഫ. കെ.എ ആന്റണി, ഇടുക്കി റോഷി അഗസ്റ്റിന്‍, പെരുമ്പാവൂര്‍ ബാബു ജോസഫ്, പിറവം സിന്ധുമോള്‍ ജേക്കബ്, ചാലക്കുടി ഡെന്നീസ് കെ ആന്റണി, ഇരിക്കൂര്‍ സജി കുറ്റിയാനിമറ്റം എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.
കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ പ്രതിഷേധിച്ച് ഇന്നലെയും കുറ്റ്യാടിയില്‍ ആയിരത്തിലേറെ സിപിഎം പ്രവര്‍ത്തര്‍ പ്രകടനം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കുറ്റ്യാടിയെ ഒഴിവാക്കി കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്.
അതിനിടെ പിറവത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി പിറവം നഗരസഭാ കൗണ്‍സിലര്‍ ജില്‍സ് പെരിയപുറം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. പിറവം സീറ്റിലേക്ക് ജില്‍സിനെ കേരള കോണ്‍ഗ്രസ് പരിഗണിച്ചിരുന്നു. രാജിക്ക് പിന്നാലെ പാര്‍ട്ടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ജില്‍സ് ഉന്നയിച്ചത്.
പണവും ജാതിയും നോക്കിയാണ് സീറ്റുവിഭജനം. പിറവം സീറ്റ് ജോസ് കെ മാണി വിറ്റുവെന്നും ജില്‍സ് പെരിയപുറം പറഞ്ഞു. യൂത്ത് ഫ്രണ്ട് എം സംസ്ഥാന വൈസ് പ്രസിഡന്റാണ് ജില്‍സ്. പിറവത്ത് സിന്ധുമോള്‍ ജേക്കബിനെയാണ് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായി എല്‍ഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.