കർഷക സമരം: മാര്‍ച്ച്‌ 26ന് രാജ്യ വ്യാപകമായി ബന്ദ് നടത്തുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച

കർഷക സമരം: മാര്‍ച്ച്‌ 26ന് രാജ്യ വ്യാപകമായി ബന്ദ് നടത്തുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച

ന്യൂഡല്‍ഹി: കര്‍ഷക സമരത്തെ പരിഗണിക്കാതെ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതിനാൽ പ്രതിഷേധം വീണ്ടും രാജ്യ വ്യാപകമാക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ സർക്കാർ തയ്യാറാകാത്തത് സാഹചര്യത്തിൽ കർഷകരുടെ ഈ തീരുമാനം.

ഡല്‍ഹി അതിര്‍ത്തികളില്‍ ആരംഭിച്ച കര്‍ഷക സമരം നാല് മാസം തികയുന്ന മാര്‍ച്ച്‌ 26നാണ് സംയുക്ത കിസാന്‍ മോര്‍ച്ച ഭാരത ബന്ദിന് ആഹ്വാനം ചെയ്തത്. പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഗ്രാമങ്ങളിലേക്ക് മടങ്ങിപ്പോയ കര്‍ഷകര്‍ വീണ്ടും സമരവേദിയിലേക്ക് എത്തിത്തുടങ്ങി.

നാളെ മുതല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ബിജെപിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ പ്രചാരണവുമായി കര്‍ഷക സംഘടനകള്‍ രംഗത്തുണ്ടാകും.കേന്ദ്ര സര്‍ക്കാരിന്റെ
സ്വകാര്യവത്കരണം, ഇന്ധനവില വര്‍ധനവ് എന്നിവയ്‌ക്കെതിരെ അടുത്ത തിങ്കളാഴ്ച വ്യാപാര സംഘടനകളുമായി ചേര്‍ന്ന് പ്രതിഷേധം സംഘടിപ്പിക്കും.

ഭഗത് സിങ്ങിന്റെ രക്തസാക്ഷി ദിനമായ മാര്‍ച്ച്‌ 23 ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചെറുപ്പക്കാര്‍ ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷകര്‍ക്കൊപ്പം ചേരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.