ന്യൂഡല്‍ഹി: കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി കൈക്കൂലിയായി സ്‌കാനിയ ലക്ഷ്വറി ബസ് വാങ്ങിയതായി സ്വീഡിഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ബസ് നിര്‍മാതാക്കളായ സ്‌കാനിയയും ഇന്ത്യന്‍ കമ്പനിയും തമ്മിലുള്ള ഇടപാടിനെക്കുറിച്ചാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ കമ്പനിക്ക് നിതിന്‍ ഗഡ്കരിയുടെ കുടുംബവുമായുള്ള ബന്ധവും സ്വീഡിഷ് മാധ്യമം ചൂണ്ടിക്കാട്ടുന്നുണ്ട്.
2017 അവസാനത്തോടെ സ്‌കാനിയ ഇന്ത്യയുടെ ഗതാഗത മന്ത്രിക്ക് പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ആഢംബര ബസ് സമ്മാനമായി നല്‍കിയതിന്റെ തെളിവുകള്‍ സ്‌കാനിയയുടെ ഓഡിറ്റര്‍മാര്‍ക്ക് ലഭിച്ചു. ഇന്ത്യയില്‍ ചില ബിസിനസ് നേടുകയെന്ന ലക്ഷ്യത്തോടെയാണ് ബസ് കേന്ദ്ര ഗതാഗത മന്ത്രി മന്ത്രിക്ക് സമ്മാനമായി നല്‍കിയതെന്ന് സ്‌കാനിയയുടെ ഉടമസ്ഥതയിലുള്ള ജര്‍മ്മന്‍ വാഹന നിര്‍മാതാക്കളായ ഫോക്സ് വാഗണ്‍ ഉറവിടങ്ങള്‍ വിവരം നല്‍കിയതായി സ്വീഡിഷ് ന്യൂസ് ചാനല്‍ എസ്.വി.ടിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ ബസ് മന്ത്രിയുടെ മകളുടെ വിവാഹത്തില്‍ ഉപയോഗിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇത് മാധ്യമങ്ങളുടെ ഭാവന എന്നാണ് ഗഡ്കരിയുടെ ഓഫീസ് പറഞ്ഞത്. കല്യാണത്തിന് അതിഥികളെ എത്തിക്കാന്‍ 50 ചാര്‍ട്ടേഡ് ഫ്ളൈറ്റുകളുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതിന്റെ ചിലവ് വഹിച്ചത് ഫോക്സ് വാഗന്റെ ധനകാര്യ കമ്പനിയാണ് എന്നാണ് എസ്.വി.ടി റിപ്പോര്‍ട്ട് പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.