ദുബായ്: യുഎഇയില്‍ കോവിഡ് വാക്സിനേഷന്‍ പ്രക്രിയ ത്വരിത ഗതിയില്‍ പുരോഗമിക്കുകയാണ്. രാജ്യത്തെ സ്വദേശികള്‍ക്കും താമസക്കാർക്കും സൗജന്യമായാണ് വാക്സിന്‍ വിതരണം നടക്കുന്നത്. പ്രധാനമായും മൂന്ന് വാക്സിനാണ് യുഎഇയില്‍ വിതരണം ചെയ്യുന്നത്. സിനോഫോം, ഫൈസർ ബയോടെക് വാക്സിന്‍, അസ്ട്രാ സെനക്ക എന്നിവയാണ് വാക്സിനുകള്‍.
21 ദിവസത്തെ ഇടവേളയിലാണ് സിനോഫോമിന്റെ രണ്ട് ഡോസുകളും സ്വീകരിക്കേണ്ടത്. അബുദാബി സേഹയുടെ കീഴിലാണ് രാജ്യത്തെ വിവിധ എമിറേറ്റുകളിലെ ആരോഗ്യകേന്ദ്രങ്ങളില്‍ സിനോഫോം വാക്സിന്‍ വിതരണം നടന്നിരുന്നത്. എന്നാല്‍ ഫെബ്രുവരി ആദ്യ ആഴ്ചയില്‍ വാക്സിന്‍ വിതരണം രണ്ടാമത്തെ ഡോസ് മാത്രമായി ചുരുക്കിയിരുന്നു. വാക്സിന്‍ വിതരണത്തില്‍ ഏകോപനത്തിനായും വാക്സിനെടുക്കാനെത്തുന്നവരുടെ സൗകര്യം കണക്കിലെടുത്തുമായിരുന്നു ഇത്.
ആറാഴ്ച കഴിഞ്ഞ് വീണ്ടും ആദ്യ ഡോസ് വാക്സിന്‍ നല്‍കാന്‍ ആരംഭിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുളളത്. അതുകൊണ്ടുതന്നെ ആദ്യ ഡോസെടുക്കാനായാണ് പോകുന്നതെങ്കില്‍ ആരോഗ്യകേന്ദ്രത്തില്‍ ആദ്യഡോസ് നല്കുന്നുണ്ടോയെന്നുളളത് ചോദിച്ച് മനസിലാക്കേണ്ടതാണ്.
ദുബായ് ഹെല്‍ത്ത് അതോറിറ്റിയാണ് ഫൈസർ ബയോടെക് വാക്സിന്‍ വിതരണം ചെയ്യുന്നത്. മുന്‍കൂട്ടി ബുക്ക് ചെയ്ത് വാക്സിന്‍ സ്വീകരിക്കാവുന്നതാണ്. 40 വയസിന് മുകളിലുളള താമസക്കാർക്കും സ്വദേശികള്‍ക്കും വാക്സിന്‍ സ്വീകരിക്കാനായി എത്താം. ഇന്ത്യയുടെ വാക്സിനായ അസ്ട്രാ സെനക്ക വാക്സിന്‍ ഫെബ്രുവരി രണ്ടിനാണ് യുഎഇയിലെത്തിയത്.

ദുബായില്‍ സബീല്‍ പ്രൈമറി ഹെല്‍ത്ത് കെയർ സെന്‍റർ, അല്‍ മീസാർ, നാദ് അല്‍ ഹമർ, അല്‍ ബർഷ, അപ്ടൗണ്‍ മിർദിഫ് മെഡിക്കല്‍ സെന്‍റർ, ഹത്താ ആശുപത്രി, അല്‍ സഫ തുടങ്ങിയിടങ്ങളില്‍ ഫൈസർ വാക്സിന്‍ ലഭിക്കും.
സിനോഫോം വാക്സിന്‍ അബുദാബിയിലെ സേഹയുടെ കീഴിലുളള എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ലഭ്യമാണ്. വിപിഎസ് ഹെല്‍ത്ത് കെയറിന്റെ കീഴിലുളള ക്ലിനിക്കുകളിലും ആശുപത്രികളിലും വാക്സിന്‍ ലഭിക്കും.

വിവിധ എമിറേറ്റുകളിലെ പല സ്വകാര്യ ആശുപത്രികളിലും സിനോഫോം വാക്സിന്‍ ലഭ്യമാണ്.
ഷാർജയിൽ കോവിഡ് വാക്‌സിനേഷൻ ഫസ്റ്റ് ഡോസ് ലഭ്യമാകുന്ന സ്ഥലങ്ങൾ . ഷാർജ എക്സ്പോ സെന്റർ, ബുതീന ഫാമിലി ഹെൽത്ത് ക്ലിനിക്, തല ഹെൽത്ത് സെന്റർ, ആൽക്കാസിമി ഹോസ്പിറ്റലിന് ശേമുള്ള റൗണ്ടബോട്ട് പള്ളിക്കു സമീപം, അൽനൂഫ് ക്ലിനിക്, ഷാർജ എയർപോർട്ട് ബ്രിഡ്ജിന് വലതു വശം. ഇതിൽ എക്സ്പോ സെന്ററിൽ ഫാമിലി, ഹോട്ടൽ, റെസ്റ്ററന്റ്, ഗ്രോസറി, ഫോയ്‌ഡ് സെയിൽസ്, സെയിൽസ് എന്നിവർക്ക് മാത്രം. ബുതീന ഫാമിലി ഹെൽത്ത് ക്ലിനിക്, തല ഹെൽത്ത് സെന്റർ, അൽനൂഫ് ക്ലിനിക് എന്നിവിടങ്ങളിൽ എല്ലാവർക്കും വാക്സിനേഷൻ ലഭ്യമാണ്.
ഫുജൈറ

അജ്മാന്

റാസല്ഖൈമ

ആരോഗ്യമന്ത്രാലയത്തിന്റെ https://www.mohap.gov.ae/en/AwarenessCenter/Pages/COVID19-VaccinationCenters.aspx എന്ന ലിങ്കില്‍ വിവിധ എമിറേറ്റുകളില്‍ എവിടെയൊക്കെയാണ് വാക്സിന്‍ കേന്ദ്രങ്ങളെന്നത് വ്യക്തമാക്കുന്നുണ്ട്. അതേസമയം വാക്സിൻ സ്വീകരിക്കാൻ വരുന്നവർക്ക് കേന്ദ്രങ്ങളിൽ പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.