ന്യൂഡല്‍ഹി: വിശ്വസ്തരെ സംരക്ഷിക്കാന്‍ പൂഴിക്കടകനുമായി ഉമ്മന്‍ ചാണ്ടി. കെ.സി.ജോസഫിനോ കെ.ബാബുവിനോ സീറ്റ് ലഭിച്ചില്ലെങ്കില്‍ മത്സരിക്കില്ലെന്ന സമ്മര്‍ദ്ദ തന്ത്രമാണ് ഉമ്മന്‍ചാണ്ടി പയറ്റുന്നത്. സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കാന്‍ കേന്ദ്രസമിതി യോഗം വൈകുന്നേരം ആറുമണിക്ക് ചേരാനിരിക്കേയാണ് ഉമ്മന്‍ചാണ്ടി പുതിയ പോര്‍മുഖം തുറന്നിരിക്കുന്നത്.
കെ.സിജോസഫിന്റെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് ഇടപെട്ട് സീറ്റ് നിഷേധിച്ചാലും കെ.ബാബുവിന് സീറ്റ് ഉറപ്പിക്കാനുളള ശ്രമമാണ് ഉമ്മന്‍ചാണ്ടി നടത്തുന്നത്. കെ.ബാബുവിന് തൃപ്പൂണിത്തുറയില്‍ സീറ്റ് നല്‍കണമെന്നാണ് ആവശ്യം. ഈ ആവശ്യങ്ങള്‍ നിരാകരിക്കുകയാണെങ്കില്‍ നേമം ഉള്‍പ്പടെ ഒരിടത്തും മത്സരിക്കില്ലെന്നാണ് ഉമ്മന്‍ചാണ്ടി നേതാക്കളെ അറിയിച്ചിരിക്കുന്നത്. എന്തായാലും ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് ആയിരിക്കും അന്തിമ തീരുമാനമെടുക്കുക.
എട്ടുതവണ ഇരിക്കൂറില്‍ നിന്നുളള എംഎല്‍എ ആയിരുന്നു കെ.സി ജോസഫ് ഇത്തവണ മണ്ഡലം മാറി മത്സരിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. എന്നാല്‍ ഈ നീക്കം ഹൈക്കമാന്‍ഡ് തടയുമെന്ന് ഉറപ്പായതോടെയാണ് കെ.ബാബുവിനെങ്കിലും സീറ്റ് നല്‍കണമെന്ന് ഉമ്മന്‍ചാണ്ടി നിര്‍ബന്ധം പിടിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ എം സ്വരാജിനോട് കെ.ബാബു പരാജയപ്പെട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.