ഇടത് പക്ഷ ജനാധിപത്യ മുന്നണിക്കെതിരെ രൂക്ഷ വിമർശനവുമായി ഇ ശ്രീധരൻ; അഴിമതിയും സ്വജനപക്ഷപാതവും മുഖ്യ വിമർശനങ്ങൾ 

ഇടത് പക്ഷ ജനാധിപത്യ മുന്നണിക്കെതിരെ രൂക്ഷ വിമർശനവുമായി ഇ ശ്രീധരൻ; അഴിമതിയും സ്വജനപക്ഷപാതവും മുഖ്യ വിമർശനങ്ങൾ 

പാലക്കാട്: എൽഡിഎഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മെട്രോമാൻ ഇ ശ്രീധരൻ. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അഴിമതിയും സ്വജനപക്ഷപാതവുമാണ് നടന്നതെന്ന് ശ്രീധരൻ ആരോപിച്ചു. പാലക്കാട് നടത്തിയ പ്രചാരണ പരിപാടികൾക്കിടയിലാണ് അദ്ദേഹത്തിന്റെ സർക്കാരിനെതിരായ ആരോപണം.

പാലാരിവട്ടം പാലമാണ് അഞ്ച് കൊല്ലം സർക്കാർ നടത്തിയ പ്രധാന വികസനം. എന്നാൽ അത് നടപ്പാക്കിയത് ഡിഎംആർസിയാണ്. മറ്റൊന്നും എൽഡിഎഫ് സർക്കാർ ചെയ്തില്ലെന്നും പല പദ്ധതികളും തടയാനാണ് സർക്കാർ ശ്രമിച്ചതെന്നും ശ്രീധരൻ ആരോപിച്ചു. റെയിൽവേയുടെ പല പദ്ധതികളും എൽഡിഎഫ് സർക്കാർ നടപ്പാക്കിയില്ല. വിഴിഞ്ഞം പദ്ധതി മുടക്കാൻ ശ്രമിച്ചു. തിരുവനന്തപുരം വിമാനത്താവള സ്വകാര്യ പങ്കാളിത്തം അദാനിക്ക് നൽകുന്നത് തടഞ്ഞു. തിരുവനന്തപുരം വിമാനത്താവളം വികസനം ഇല്ലാതാക്കാൻ ജനങ്ങളുടെ നികുതി പണം കൊണ്ട് സുപ്രീം കോടതിയിൽ പോകുകയാണ് എൽഡിഎഫ് സർക്കാർ ചെയ്തത്.

തിരുവനന്തപുരം-കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി ഹൈസ്പീഡ് പദ്ധതി തുടങ്ങാൻ നമ്മതിച്ചില്ല. പല പദ്ധതികളിൽ നിന്നും ഡിഎംആർസിയെ ഓടിച്ചുവെന്നും ശ്രീധരൻ കുറ്റപ്പെടുത്തി. ശബരിമലയിൽ 2018 ൽ ഉണ്ടായ സംഭവവികാസങ്ങളിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനത്തെ ശ്രീധരൻ തള്ളി. എല്ലാം ചെയ്തിട്ട് ഇപ്പോൾ കണ്ണീരൊഴുക്കിയിട്ട് കാര്യമില്ലെന്നും ശബരിമലയിൽ ആളുകളുടെ വികാരം മുറിപ്പെടുത്തിയെന്നും ശ്രീധരൻ ആരോപിച്ചു.

അതേസമയം ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനമായില്ലെങ്കിലും പാലക്കാട് ഇ ശ്രീധരൻ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. ഇതിന്റെ ഭാഗമായി പാലാക്കാട് ബിജെപി ഓഫീസിലെത്തിയതായിരുന്നു അദ്ദേഹം. അതിനിടെ പാലക്കാട് നടത്തിയ പ്രചാരണ പരിപാടികൾക്കിടയിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെ അദ്ദേഹത്തിന്റെ ആരോപണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.