കൊൽക്കത്ത: പ്രചരണത്തിനിടയിൽ അക്രമത്തിൽ പരിക്കേറ്റ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയെ ആശുപത്രിയിൽ ഡിസ്ചാർജ് ചെയ്തു. അവർ ചികിൽസകളോട് നല്ല രീതിയിൽ പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. 48 മണിക്കൂർ കൂടി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരണമെന്ന് ഡോക്ടർമാർ നിർദേശിച്ചുവെങ്കിലും മമതയുടെ അഭ്യർഥന മാനിച്ച് ഡിസ്ചാർജ് ചെയ്യുകയായിരുന്നു.
നന്ദിഗ്രാമിൽ പ്രചാരണം നടത്തുന്നതിനിടെയാണ് മമത ബാനർജി അക്രമത്തിന് ഇരയായത്. കാലിനും തോളിനും കഴുത്തിനും പരിക്കേറ്റതിനെ തുടർന്ന് കൊൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, മമത ആക്രമിക്കപ്പെട്ടതിന് പിന്നാലെ ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷന് കത്തയച്ചിരുന്നു. എന്നാൽ മമതയുടേത് നാടകമാണെന്നായിരുന്നു ബി.ജെ.പി ആരോപണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.