ദുബായ് യാത്രികര്‍ക്ക് ഇനി വായന ശീലമാക്കാം; അവസരം ഒരുക്കി അധികൃതര്‍

ദുബായ് യാത്രികര്‍ക്ക് ഇനി വായന ശീലമാക്കാം; അവസരം ഒരുക്കി അധികൃതര്‍

ദുബായ്: ദുബായ് യാത്രികര്‍ക്ക് വായന ഒരു ശീലമാക്കാന്‍ അവസരം ഒരുക്കി അധികൃതര്‍. യു.എ.ഇ വായന മാസാചാരണത്തോടനുബന്ധിച്ചാണ് ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഇത്തരമൊരു ചലഞ്ച് ഏര്‍പ്പെടുത്തിയത്.

വായന മാസം അടയാളപ്പെടുത്തുന്നതിന് ആര്‍.ടി.എയുടെ റീഡ് വിത്ത് ആര്‍.ടി.എ മൊബൈല്‍ ആപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ നവീകരിച്ച എഡിഷനില്‍ 600ല്‍പരം പുതിയ ഇ-പബ്ലിക്കേഷന്‍ ഉള്ളടക്കങ്ങള്‍, അറബി-ഇംഗ്ലീഷ് ഭാഷകളിലുള്ള ഓണ്‍ലൈന്‍ പുസ്തകങ്ങള്‍, ഓഡിയോ ബുക്‌സ്, വീഡിയോകള്‍, മറ്റു ലേഖനങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആര്‍ടിഎ പുറത്തിറക്കുന്ന അല്‍ മസാര്‍ മാഗസിന്‍, സലാമ മാഗസിന്‍ എന്നിവയുള്‍പെടെ എല്ലാവിധ പ്രസിദ്ധീകരണങ്ങളിലേക്കും ആപ്പ് വഴി പ്രവേശിക്കാനാവും. കൂടാതെ നിരവധി പത്രങ്ങളും മാസികകളും വായിക്കാന്‍ വായനക്കാരെ പ്രാപ്തരാക്കുന്നതിനായി ഓണ്‍ലൈന്‍ ലിങ്കും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വായനക്കാര്‍ക്ക് രണ്ട് ദശലക്ഷം നോള്‍ പ്ലസ് പോയിന്റുകളാണ് സമ്മാനമായി ലഭിക്കുക. ഇതു പണമാക്കി മാറ്റി നോള്‍ കാര്‍ഡ് റീചാര്‍ജ് ചെയ്യാം. ഒപ്പം 12,000 അംഗീകൃത ഔട്ട്ലെറ്റുകളില്‍ പര്‍ച്ചേസ് നടത്തുന്നതിനും ഈ പോയിന്റുകള്‍ ഉപയോഗിക്കാപ്പെടുത്താവുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.