നീറ്റ് ഓഗസ്റ്റ് ഒന്നിന് ; ഓണ്‍ലൈന്‍ അല്ല, എഴുത്തുപരീക്ഷ‌ തന്നെ

നീറ്റ് ഓഗസ്റ്റ് ഒന്നിന് ; ഓണ്‍ലൈന്‍ അല്ല, എഴുത്തുപരീക്ഷ‌ തന്നെ

ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ്-യുജി) ഓഗസ്റ്റ് ഒന്നിന് നടക്കും. പതിവ് രീതിയില്‍ എഴുത്തുപരീക്ഷയായിത്തന്നെ പരീക്ഷ നടക്കും.

ഇംഗ്ലിഷും ഹിന്ദിയും ഉള്‍പ്പെടെ 11 ഭാഷകളില്‍ പരീക്ഷ എഴുതാമെന്ന് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. കോവിഡ് സാഹചര്യം പരിഗണിച്ച്‌ പരീക്ഷ ഓണ്‍ലൈനായി നടത്തണമെന്ന് ആവശ്യമുണ്ടായിരുന്നു. എന്നാല്‍ എഴുത്തുപരീക്ഷ തന്നെ നട‌ത്തനാണ് തീരുമാനം.

സിലബസ്, പ്രായം സംബന്ധിച്ച യോഗ്യതാ മാനദണ്ഡം, സംവരണം, സീറ്റ് കാറ്റ​ഗറി, പരീക്ഷാ ഫീസ്, പരീക്ഷാ കേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ വിജ്ഞാപനം പുറത്തിറക്കി. അപേക്ഷകര്‍ക്ക് വിശദാംശങ്ങള്‍ക്കായി http://ntaneet.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.