ആര്‍ച്ച് ബിഷപ്പ് ലിയോ പോള്‍ഡോ ഗിരേലി വത്തിക്കാന്റെ പുതിയ ഇന്ത്യന്‍ സ്ഥാനപതി

ആര്‍ച്ച് ബിഷപ്പ് ലിയോ പോള്‍ഡോ ഗിരേലി വത്തിക്കാന്റെ പുതിയ ഇന്ത്യന്‍ സ്ഥാനപതി

ന്യുഡല്‍ഹി: ഇന്ത്യയുടെ പുതിയ വത്തിക്കാര്‍ സ്ഥാനപതിയായി ആര്‍ച്ച് ബിഷപ്പ് ലിയോപോള്‍ഡോ ഗിറേലിയെ ഫ്രാന്‍സിസ് പാപ്പാ നിയമിച്ചു. 2021 മാര്‍ച്ച് 13 ശനിയാഴ്ച വൈകുന്നേരം 4:30 നായിരുന്നു പ്രഖ്യാപനം. ഇസ്രായേലിന്റെയും സൈപ്രസിന്റെയും വത്തിക്കാന്‍ സ്ഥാനപതിയായി സേവനമുഷ്ഠിക്കുകയായിരുന്നു അദ്ദേഹം.

1953 മാര്‍ച്ച് 13 ന് വടക്കന്‍ ഇറ്റലിയിലെ ലോംബാര്‍ഡി മേഖലയിലെ ബെര്‍ഗാമോയിലെ പ്രിഡോറിലാണ് ആര്‍ച്ച് ബിഷപ്പ് ലിയോപോള്‍ഡോ ഗിരേലിയുടെ ജനനം. 1978 ജൂണ്‍ 17 ന് ബെര്‍ഗാമോ രൂപതയില്‍ അദ്ദേഹം പുരോഹിതനായി. ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റും കാനോന്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മാതൃഭാഷയായ ഇറ്റാലിയനു പുറമെ ഇംഗ്ലീഷ് ഫ്രഞ്ച് തുടങ്ങിയ ഭാഷകളിലും അദ്ദേഹത്തിന് അറിവുണ്ട്. 1987 ജൂലൈ 13 ന് ഹോളി സീയുടെ നയതന്ത്ര സേവനത്തില്‍ പ്രവേശിച്ച അദ്ദേഹം ന്യൂസിലാന്റിലെ കാമറൂണിലെ പാപ്പല്‍ ഡിപ്ലോമാറ്റിക് മിഷനുകളിലും സ്റ്റേറ്റ് സെക്രട്ടേറിയറ്റിന്റെ ജനറല്‍ അഫയേഴ്‌സ് സെക്ഷനിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

2006 ഏപ്രില്‍ 13 ന് ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ ഇന്തോനേഷ്യയിലേക്ക് അപ്പസ്‌തോലിക നുണ്‍ഷിയായും, കാപ്രേയിലെ ടൈറ്റുലര്‍ ആര്‍ച്ച് ബിഷപ്പായും നിയമിച്ചിരുന്നു. 2006 ജൂണ്‍ 17 ന് കര്‍ദിനാള്‍ ആഞ്ചലോ സൊഡാനോ അദ്ദേഹത്തെ ബിഷപ്പായി നിയമിച്ചു. ഇന്തോനേഷ്യയിലേക്കുള്ള അപ്പോസ്തോലിക് സ്ഥാനപതിയായി പ്രവര്‍ത്തിച്ച അദ്ദേഹം 2006 ഒക്ടോബര്‍ 10 ന് ഈസ്റ്റ് തിമോറിലേക്ക് അപ്പോസ്‌തോലിക് നുണ്‍ഷിയോയായി നിയമിതനായി. 2011 ജനുവരി 13 ന് സിംഗപ്പൂരിലേക്ക് അപ്പോസ്‌തോലിക് നുണ്‍ഷിയോ, മലേഷ്യയിലേക്കും ബ്രൂണൈയിലേക്കും അപ്പസ്‌തോലിക പ്രതിനിധി, വിയറ്റ്‌നാമിന്റെ നോണ്‍ റെസിഡന്‍ഷ്യല്‍ പൊന്തിഫിക്കല്‍ പ്രതിനിധി എന്നീ നിലകളില്‍ സേവനമനുഷ്ടിച്ചു. 2011 ജൂണ്‍ 18 ന് അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സി (ആസിയാന്‍) ലേക്ക് അപ്പോസ്‌തോലിക് നുണ്‍ഷിയോയായി നിയമിച്ചു. ഇത്തരത്തില്‍ നിരവധി രാജ്യങ്ങളില്‍ വത്തിക്കാന്‍ പ്രതിനിധിയായി അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.