അവയവക്കടത്തിലെ കള്ളപ്പണം: ലേക്ഷോര്‍ ആശുപത്രി എംഡിയെ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്

അവയവക്കടത്തിലെ കള്ളപ്പണം: ലേക്ഷോര്‍ ആശുപത്രി എംഡിയെ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്

കൊച്ചി: വിവാദമായ അവയവക്കടത്തിലെ കള്ളപ്പണക്കേസില്‍ കൊച്ചി ലേക്ഷോര്‍ ആശുപത്രി എംഡിയെ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കേരളത്തിലെ ആറ് പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത വ്യാജ രേഖ ഉപയോഗിച്ചുള്ള അവയവ കച്ചവടത്തിലെ കള്ളപ്പണ ഇടപടിലാണ് ഇ,ഡി അന്വേഷണം നടത്തുന്നത്.

ഇതിന്റെ ഭാഗമായി അടുത്തിടെ സ്വകാര്യ ആശുപത്രികളിലടക്കം വിവിധയിടങ്ങളില്‍ ഇ.ഡി പരിശോധന നടത്തിയിരുന്നു. അവയവ കച്ചവടത്തിന് കേരളത്തിന് അകത്തും പുറത്തും വന്‍ മാഫിയ സംഘം ഉണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ വിളിച്ചു വരുത്തിയാണ് ലേക്ഷോര്‍ ആശുപത്രി എംഡിയെ ചോദ്യം ചെയ്തത്.

കേസിലെ മുഖ്യപ്രതി നജീബിനെ ആലപ്പുഴ റൂറല്‍ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മെഡിക്കല്‍ ടൂറിസത്തിന്റെ മറവിലാണ് അവയവക്കടത്ത് നടന്നത്. കല്ലട്രാസ് മെഡിക്കല്‍ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മറവില്‍ അവയവ കച്ചവടത്തിനായി വലിയ ശൃംഖല തന്നെ നജീബ് ഉണ്ടാക്കിയിട്ടുണ്ട്. പല ജില്ലകളിലായാണ് തട്ടിപ്പ് നടന്നത്.

സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെ കണ്ടെത്തി ചെറിയ തുകയ്ക്ക് അവയവ കൈമാറ്റം ഉറപ്പിക്കുകയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്നവര്‍ക്ക് വലിയ തുകയ്ക്ക് കൈമാറുകയുമായിരുന്നു രീതി. ഓരോ ശസ്ത്രക്രിയയ്ക്കും പിന്നാലെ നജീബിന് വന്‍ തുക ആശുപത്രികള്‍ കമ്മീഷനായി നല്‍കിയിരുന്നുവെന്നാണ് ഇ.ഡി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.