ന്യൂഡൽഹി: രാജ്യത്തെ ബിജെപി കൊള്ളയടിച്ചെന്ന് കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്. ബിജെപിക്ക് വോട്ട് ചെയ്യാനായി നന്ദിഗ്രാമിലേക്ക് പോകരുതെന്ന് കര്‍ഷകരോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളില്‍ നടത്തിയ മഹാപഞ്ചായത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഞങ്ങള്‍ നന്ദിഗ്രാമിലേക്ക് പോവുകയാണ്. വിളകള്‍ ശരാശരി താങ്ങുവില അനുസരിച്ചല്ല വാങ്ങുന്നതെന്ന് അവരോട് പറയും. മുഴുവന്‍ രാജ്യത്തെയും കൊള്ളയടിച്ച ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് അവരോട് ആവശ്യപ്പെടും."- ടികായത് പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത പ്രതിഷേധങ്ങള്‍ക്ക് തുടക്കം കുറിച്ചു.
കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുവരെ കർഷക പ്രക്ഷോഭം ശക്തമാക്കുകയാണ് സംഘടനയുടെ ലക്ഷ്യം.
ഇന്ന് കൊല്‍ക്കത്തയിലും നാളെ സിംഗൂരിലും അസന്‍സോളിലും കര്‍ഷക സംഘടനകള്‍ വിവിധ പ്രതിഷേധ പരിപാടികള്‍ക്ക് ആഹ്വാനം ചെയ്തു. കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കുമെതിരായ പ്രചാരണമാണ് കര്‍ഷക സംഘടനകളുടെ ലക്ഷ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.