വിദ്യാർത്ഥികൾ ആഹ്ളാദത്തിൽ; ഒൻപതാം ക്ലാസ്​ വരെ ഓള്‍ പാസ്

വിദ്യാർത്ഥികൾ ആഹ്ളാദത്തിൽ; ഒൻപതാം ക്ലാസ്​ വരെ ഓള്‍ പാസ്

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഓള്‍പാസ് നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനം. കോവിഡ് സാഹചര്യത്തില്‍ പത്ത്, പന്ത്രണ്ട്  ക്ലാസുകളിലൊഴികെ മറ്റൊരു ക്ലാസിലും വര്‍ഷാവസാന പരീക്ഷ വേണ്ട എന്ന തീരുമാനത്തില്‍ വിദ്യാഭ്യാസ വകുപ്പ് എത്തുകയായിരുന്നു.

എട്ടാം ക്ലാസ് വരെ ഓള്‍ പാസ് നല്‍കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഒൻപതാം ക്ലാസിന്​ പരീക്ഷ നടത്താമെന്നായിരുന്നു ആദ്യം തീരുമാനിച്ചത്​. എന്നാല്‍, കോവിഡ്​ വ്യാപന പശ്​ചാത്തലത്തിലാണ്​ ഇത്​ ഉപേക്ഷിക്കാന്‍ ​വിദ്യാഭ്യാസ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചത്​.

നിബന്ധനകള്‍ക്ക് വിധേയമായാണ്​ ഒൻപതാം ക്ലാസുകാരെ വിജയിപ്പിക്കുക. ഇതിന്​ ഓണ്‍ലൈന്‍ ക്ലാസുകളിലെ ഹാജര്‍ ഉള്‍പ്പെടെ പരിഗണിക്കും. കഴിഞ്ഞവര്‍ഷം ഒന്ന്, രണ്ട് ടേം പരീക്ഷകളുടെ മാര്‍ക്ക് കണക്കിലെടുത്തായിരുന്നു വിജയിപ്പിച്ചത്. എന്നാല്‍, ഇത്തവണ ഈ പരീക്ഷകളും നടത്തിയിട്ടില്ല.

10, പ്ലസ്​ ടു ക്ലാസുകളിലൊഴികെ മറ്റൊരു ക്ലാസിലും വാര്‍ഷിക പരീക്ഷ വേണ്ട എന്നാണ്​ തീരുമാനം. പ്ലസ്​ വണ്‍ പരീക്ഷയെ കുറിച്ച്‌ പിന്നീട് തീരുമാനിക്കും. ഈ മാസം അവസാനം വരെ 10, പ്ലസ്​ ടു റിവിഷന്‍ ക്ലാസുകള്‍ തുടരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.