ന്യൂഡല്‍ഹി: കാത്തു കാത്തിരുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. 92 ല്‍ 86 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. കല്‍പ്പറ്റ, നിലമ്പൂര്‍, തവനൂര്‍, പട്ടാമ്പി, കുണ്ടറ, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തര്‍ക്കം തുടരുന്നതിനാല്‍ അവ പിന്നീട് പ്രഖ്യാപിക്കും.
നേമത്ത് കരുതിയിരുന്ന ശക്തന്‍ കെ.മുരളീധരന്‍ തന്നെയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പട്ടിക പ്രഖ്യാപനത്തിനിടെ വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ മത്സരിക്കും. തൃപ്പൂണിത്തുറയില്‍ കെ.ബാബു സീറ്റുറപ്പിച്ചു. സംശുദ്ധമായ ഭരണം ഉറപ്പു വരുത്തുന്നതാണ് കോണ്‍ഗ്രസിന്റെ പട്ടികയെന്നും അനുഭവ സമ്പത്തും യുവത്വവുമാണ് പട്ടികയിലൂടെ കാഴ്ചവയ്ക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ മണ്ഡലവും പേരും:
ഉദുമ - പി ജെ ബാലകൃഷ്ണന്‍
കാഞ്ഞങ്ങാട് - പി വി സുരേഷ്
പയ്യന്നൂര്‍ - എം പ്രദീപ് കുമാര്‍
കല്യാശ്ശേരി - പ്രജേഷ് കുമാര്‍
തളിപ്പറമ്പ് - അബ്ദുല്‍ റഷീദ് പി വി
ഇരിക്കൂര്‍ - സജില്‍ ജോസഫ്
കണ്ണൂര്‍ - സതീശന്‍ പാച്ചേനി
തലശ്ശേരി - എം ഡി അരവന്ദക്ഷന്‍
പേരാവൂര്‍ - സണ്ണി ജോസഫ്
ബാലുശ്ശേരി - ധര്‍മജന്‍
ബേപ്പൂര്‍ - പി എം നിയാസ്.
വണ്ടൂര്‍ - എപി അനില്‍കുമാര്‍
കയ്പ്പമംഗലം ശോഭ സുമിത്
പുതുക്കാട് - അനില്‍ അന്തിക്കാട്
ചാലക്കുടി - ടി ജെ സനീഷ് കുമാര്‍
കൊണ്‍ടുങ്ങല്ലൂര്‍ - എം പി ജാക്‌സണ്‍
പെരുമ്പാവൂര്‍ - എല്‍ദോസ് കുന്നപ്പള്ളി
അങ്കമാലി - റോജി എം ജോണ്‍
ആലുവ - അന്‍വര്‍ സാദത്ത്
പരവൂര്‍ - വി ഡി സതീശന്‍
വൈപ്പിന്‍ ദീപക് ജോയ്.
കൊച്ചി - ടോണി ചമ്മിണി.
തൃപ്പൂണിത്തറ - കെ ബാബു.
എറണാകുളം - ടി ജെ വിനോദ്.
തൃക്കാക്കര - പി ടി തോമസ്.
കുന്നത്തുനാട് ടി പി സജീന്ദ്രന്‍.
മൂവാറ്റുപുഴ - ഡോ മാത്യു കുഴല്‍നാടന്‍.
ദേവികുളം ടി കുമാര്‍.
ഉടുമ്പിന്‍ച്ചോല - ഇ എം അഗസ്തി.
പീരുമേട് - സിറിയക് തോമസ്
ഹരിപ്പാട് - രമേശ് ചെന്നിത്തല.
കായങ്കുളം അരിതാ ബാബു.
ചെങ്ങന്നൂര്‍ - എം മുരളി .
റാന്നി - റിങ്കു ചെറിയാന്‍ .
ആറന്മുള - കെ ശിവദാസന്‍ നായര്‍.
കോന്നി - റോബിന്‍ പീറ്റര്‍.
അടൂര്‍ - എം ജി കണ്ണന്‍.
കരുനാഗപ്പളി സി ആര്‍ മഹേഷ്.
കൊട്ടാരക്കര - രശ്മി ആര്‍.
പത്തനാപുരം - ജ്യോതികുമാര്‍ ചാമക്കാല.
ചടയമംഗലം - എം എം നസീര്‍.
കൊല്ലം - ബിന്ദു കൃഷ്ണ.
ചാത്തന്നൂര്‍ - പീതാമ്പരക്കുറുപ്പ് .
വര്‍ക്കല - ബി ആര്‍ എം ഷഫീര്‍.
ചിറയിന്‍കീഴ് - അനൂപ് വി എസ് .
നെടുമങ്ങാട് - പിഎസ് പ്രശാന്ത്.
വാമനപുരം - ആനാട് ജയന്‍.
കഴക്കൂട്ടം - ഡോ എസ് എസ് ലാല്‍.
തിരുവനന്തപുരം - വി എസ ശിവകുമാര്‍.
നേമം - കെ മുരളീധരന്‍.
അരുവിക്കര - കെ എസ് ശബരീനാഥ്.
പാറശാല അന്‍സജിതാ റസ്സല്‍.
നെയ്യാറ്റിന്‍കര - സെല്‍വരാജ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.