ന്യുഡല്‍ഹി: ഖുര്‍ആനിലെ 26 സൂക്തങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. യുപി ഷിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ വസീം റിസ്വിയാണ് സുപ്രിം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഈ സൂക്തങ്ങള്‍ ആളുകളെ അക്രമത്തിനു പ്രേരിപ്പിക്കുന്നതാണെന്നും ഇവ ഖുര്‍ആനില്‍ പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നും അദ്ദേഹം ഹര്‍ജിയില്‍ ആരോപിക്കുന്നു.
'ഇസ്ലാമിലെ ആദ്യ ഖലീഫമാരായ അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍ എന്നിവര്‍ തങ്ങളുടെ ശക്തി ബോധ്യപ്പെടുത്താന്‍ എഴുതി ചേര്‍ക്കപ്പെട്ട സൂക്തങ്ങളാണിത്. ഇവ അക്രമത്തിന് പ്രേരിപ്പിക്കുന്നു. ആളുകളെ ജിഹാദിന്റെ പാതയിലേക്ക് എത്തിക്കുന്ന തരത്തില്‍ പ്രകോപനം ഉയര്‍ത്തുന്നു. വിശുദ്ധ ഗ്രന്ഥത്തില്‍ ഈ വാക്യങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടതാണ്. തീവ്രവാദികള്‍ അടക്കം തങ്ങളുടെ പ്രവൃത്തികളെ ന്യായീകരിക്കാന്‍ ഇവ ഉപയോഗിക്കാറുണ്.'- എന്നും ഹര്‍ജിയില്‍ അദ്ദേഹം ആരോപിക്കുന്നു.
അതേസമയം, റിസ്വി ക്രമസമാധാന നില തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ആള്‍ ഇന്ത്യ ഷിയ പേഴ്‌സണല്‍ ലോ ബോര്‍ഡ് ആരോപിച്ചു. കൂടാതെ ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡും ഹര്‍ജിയെ വിമര്‍ശിച്ച് രംഗത്തെത്തി. റിസ്വിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഇരുകൂട്ടരും ആവശ്യപ്പെട്ടു. അദ്ദേഹം മുസ്ലിം വിരുദ്ധനാണ്. കോടതി ആ പൊതുതാല്‍പര്യ ഹര്‍ജി ഉപേക്ഷിക്കണമെന്നും, ഖുര്‍ആനിലെ ഒരു വാക്യവും ആളുകളെ അക്രമത്തിന് പ്രേരിപ്പിക്കുന്നില്ലെന്നും ഷിയ-മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡുകള്‍ പ്രതികരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.