വയനാട്: കല്‍പ്പറ്റയില്‍ ലോറി കെട്ടിടത്തിന് ഉള്ളിലേക്ക് ഇടിച്ചു കയറി ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഡ്രൈവറുടെ പരിക്ക് ഗുരുതരമല്ല. കളക്ടര്‍ ബംഗ്ലാവിന് എതിര്‍വശമുള്ള കെട്ടിടത്തിലേക്കാണ് ലോറി ഇടിച്ചു കയറിയത്. ലോറി ഏതാണ്ട് മുക്കാല്‍ ഭാഗവും കെട്ടിടത്തിനുള്ളിലേക്ക് ഇടിച്ചുകയറി. ലോറി ഇടിച്ചു കയറിയതിനെ തുടര്‍ന്ന് ബഹുനില കെട്ടിടമാണ് തകര്‍ന്ന് റോഡിലേക്ക് വീഴാന്‍ പാകത്തിലായിരിക്കുന്നത്.
ദേശീയപാതയില്‍ കെ.എസ്.ആര്‍.ടി.സി ഗാരേജിനരികെയുള്ള കെട്ടിടത്തിലാണ് സംഭവം നടന്നത്. കെട്ടിടം ഭാഗികമായി തകര്‍ന്നതിനാല്‍ ചുണ്ട മുതല്‍ കല്‍പ്പറ്റ വരെ ദേശീയ പാതയിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു. പകരം ചുണ്ട മേപ്പാടി റൂട്ടിലൂടെ വാഹനങ്ങള്‍ കല്‍പ്പറ്റയില്‍ എത്തണമെന്ന് പൊലീസ് അറിയിച്ചു. വെള്ളാരംകുന്ന് കോളേജ് വഴിയും പുത്തൂര്‍വയല്‍ വഴിയും വാഹനങ്ങള്‍ക്ക് പോകാമെന്നും പൊലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതേസമയം ലോറി ഡ്രൈവറെ അഗ്നിരക്ഷാ സേന ലോറിയുടെ ഭാഗങ്ങള്‍ മുറിച്ചുമാറ്റി രക്ഷപ്പെടുത്തി. ലോറി ഡ്രൈവർ ഗൗതം ആണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. എന്നാൽ കെട്ടിടം റോഡിലേക്ക് ചെരിഞ്ഞ നിൽക്കുന്നതിനാൽ യാത്രക്കാരും നാട്ടുകാരും ആശങ്കയിലാണ്.
പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ എത്തി പരിശോധിച്ചശേഷം സുരക്ഷിതമെങ്കില്‍ ദേശീയപാതയിലൂടെ ഗതാഗതം അനുവദിക്കുമെന്ന് ജില്ലാ കളക്ടര്‍ അദീല അബ്ദുല്ല അറിയിച്ചു. കെട്ടിടം സുരക്ഷിതമല്ലെങ്കില്‍ പൊളിച്ചു മാറ്റുന്നത് അടക്കമുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.