ബെയ്റൂട്ട് : ദക്ഷിണ ലെബനനിൽ അഞ്ച് ലെബനീസ് സൈനികർക്ക് പരിക്കേൽക്കാൻ ഇടയാക്കിയ സ്‌ഫോടകവസ്തു ഇസ്രയേലിന്റേതല്ലെന്നും അത് ഹിസ്ബുള്ള ഭീകരർ മുൻകൂട്ടി സ്ഥാപിച്ചതാണെന്നും ഇസ്രയേൽ പ്രതിരോധ സേന ഔദ്യോഗികമായി സ്ഥിരീകരിച്ചു. ലെബനീസ് സൈനികർ സഞ്ചരിച്ച വാഹനം യാദൃച്ഛികമായി കയറി ഇറങ്ങി പൊട്ടിത്തെറിച്ച സ്‌ഫോടകവസ്തു ഹിസ്ബുള്ളയുടേതാണെന്ന് സൈന്യം വ്യക്തമാക്കുന്നു.
ഇസ്രയേൽ സൈന്യത്തിന്റെ യാതൊരുവിധ സാന്നിധ്യമോ വ്യോമാക്രമണമോ ഇല്ലാതിരുന്ന ലെബനനിലെ കഫാർ കില പ്രദേശത്താണ് ഈ അപ്രതീക്ഷിത സംഭവം നടന്നിട്ടുള്ളത്. പ്രദേശവാസികളെ സുരക്ഷിതമായി അനുഗമിച്ചുപോയ ലെബനീസ് സൈനികർ സഞ്ചരിച്ച വാഹനത്തിനു താഴെയാണ് സ്ഫോടനം ഉണ്ടായത്.
സംഭവത്തിനു പിന്നാലെ തങ്ങളുടെ സൈനികർക്ക് പരിക്കേറ്റത് ഇസ്രയേൽ വ്യോമാക്രമണത്തിലാണെന്ന് ലെബനീസ് സായുധസേന ആദ്യം അവകാശവാദമുന്നിയിച്ചിരുന്നു. എന്നാൽ കാര്യങ്ങൾ കൂടുതൽ വ്യക്തമായതോടെ അവർ ആ പ്രസ്താവന തിരുത്താൻ തയാറായി. തുടർന്ന് നടത്തിയ പരിശോധനയിൽ ഒരു ‘സംശയാസ്പദമായ വസ്തു’ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് ലെബനീസ് സൈന്യം പിന്നീട് വ്യക്തമാക്കുകയുണ്ടായി.
ലെബനീസ് സൈനികർ കടന്നുപോയ പ്രദേശത്ത് ഇസ്രയേൽ സൈന്യത്തിന്റെ സാന്നിധ്യമോ ആക്രമണമോ ഉണ്ടായിരുന്നില്ലെന്നും പൂർണമായും ഹിസ്ബുള്ള സ്ഥാപിച്ച സ്‌ഫോടകവസ്തുവാണ് ഈ അപകടത്തിന് കാരണമെന്നും ഐഡിഎഫ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ ആവർത്തിച്ചു വ്യക്തമാക്കി. ഈ പ്രസ്താവന മേഖലയിലെ നിലവിലെ സംഘർഷാവസ്ഥയിൽ കൂടുതൽ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.