മെൽബൺ: ഓസ്‌ട്രേലിയയുടെ തെക്കൻ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ അതിശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പശ്ചിമ ഓസ്‌ട്രേലിയൻ തീരങ്ങളിൽ രൂപംകൊണ്ട ശക്തിയേറിയ ശീതതരംഗവും മഴയും സൗത്ത് ഓസ്‌ട്രേലിയ, വിക്ടോറിയ, ന്യൂ സൗത്ത് വെയിൽസ് തുടങ്ങിയ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുകയാണ്.
തുടർച്ചയായി പെയ്യുന്ന മഴയെത്തുടർന്ന് വിക്ടോറിയയിലെ പത്ത് നദീതടങ്ങളിൽ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അഡ്‌ലെയ്ഡ്, മെൽബൺ, സിഡ്നി, കാൻബറ തുടങ്ങിയ പ്രധാന നഗരങ്ങളിൽ മണിക്കൂറിൽ 90 കിലോമീറ്ററിലധികം വേഗതയിൽ ശക്തമായ കാറ്റ് വീശിയടിച്ചേക്കാം. ഇത് മരങ്ങൾ കടപുഴകി വീഴുന്നതിനും വ്യാപകമായ വൈദ്യുതി തടസപ്പെടുന്നതിനും ഇടയാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
തിങ്കളാഴ്ചയോടെ താപനില കുത്തനെ ഇടിയുകയും ആൽപൈൻ മേഖലകളിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടാകുകയും ചെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.