നോട്ട ജയിച്ചാല്‍ എന്ത് ചെയ്യണം?.. കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമ്മിഷനും സുപ്രീം കോടതി നോട്ടീസ്

നോട്ട ജയിച്ചാല്‍ എന്ത് ചെയ്യണം?..  കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമ്മിഷനും സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: ഏതെങ്കിലും മണ്ഡലത്തില്‍ നോട്ടയ്ക്ക് കൂടുതല്‍ വോട്ടു കിട്ടുകയാണെങ്കില്‍ അവിടത്തെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മിഷനും നോട്ടീസ് അയച്ചു. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ആണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.

നോട്ടയ്ക്കു കുടുതല്‍ വോട്ടു കിട്ടിയാല്‍ തെരഞ്ഞെടുപ്പു റദ്ദാക്കി പുതിയ വോട്ടെടുപ്പു നടത്തണമെന്നാണ് ഹര്‍ജിയിലെ മുഖ്യ ആവശ്യം. നേരത്തെ മത്സരിച്ച സ്ഥാനാര്‍ഥികളെ വണ്ടും മത്സരിക്കുന്നതില്‍നിന്നു വിലക്കണമെന്നും ആവശ്യമുണ്ട്.

മത്സരിക്കുന്നവരില്‍ ആരെയും വോട്ടര്‍മാര്‍ക്കു താത്പമില്ലാതാവുമ്പോഴാണ് നോട്ടയ്ക്കു വോട്ടു ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇത്തരത്തില്‍ തിരസ്‌കരിക്കപ്പെട്ടവരെ വീണ്ടും മത്സരിക്കാന്‍ അനുവദിക്കരുത്. നോട്ടയ്ക്കു ഭൂരിപക്ഷം കിട്ടുന്ന ഇടങ്ങളില്‍ ആറു മാസത്തിനകം പുതിയ തെരഞ്ഞെടുപ്പു നടത്താന്‍ ഉത്തരവു പുറപ്പെടുവിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

യാതൊരു ജനാധിപത്യവും ഇല്ലാതെയാണ് പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നത്. മത്സരിക്കുന്നവരില്‍ ആരെയും വോട്ടര്‍മാര്‍ക്കു താത്പര്യം ഇല്ലാതാവുന്നതിന് ഇത് കാരണമാകുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.