ന്യുഡല്‍ഹി: പ്രതിനിധി സഭയിലെ സ്ത്രീ പ്രാതിനിധ്യത്തില്‍ ഇന്നും കാര്യമായ വളര്‍ച്ചയില്ലെന്ന് സി.പി.ഐ നേതാവ് ആനി രാജ. സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ സ്ത്രീകള്‍ക്ക് വേണ്ട പരിഗണന നല്‍കിയില്ലെന്നും ആനി രാജ കുറ്റപ്പെടുത്തി.
തുല്യതയുടെ കാര്യത്തില്‍ ഇന്ത്യന്‍ സ്ത്രീക്ക് ലഭിച്ച ഏക ആഡംബരത്വം തുല്യ വോട്ടവകാശം മാത്രമാണെന്നും അവര്‍ പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം പിന്നിടുമ്പോഴും, ജനസംഖ്യയുടെ പകുതി വരുന്നവര്‍ ഇന്നും പുറത്ത് തന്നെ നില്‍ക്കുകയാണെന്നും ആനി രാജ പറഞ്ഞു. ദേശീയ, അന്തര്‍ദേശീയ ഏജന്‍സികളുടെ കണക്കെടുപ്പ് പ്രകാരം, കാലം പുരോഗമിക്കും തോറും സ്ത്രീകള്‍ കൂടുതല്‍ പിന്നിലേക്ക് തള്ളപ്പെടുകയാണെന്നും ആനി രാജ ഓര്‍പ്പെടുത്തി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്ന കാര്യത്തില്‍ മുന്നണികള്‍ ഇപ്പോഴും പരാജയമാണ്. ഇടത് മുന്നണി കൂടുതല്‍ സ്ത്രീകള്‍ക്ക് സീറ്റ് നല്‍കുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിരാശയാണുണ്ടായത്. സ്ത്രീ ശാക്തീകരണം സംസാരിക്കുന്ന പാര്‍ട്ടികള്‍ക്ക് അത് പ്രയോഗത്തില്‍ കൊണ്ടുവരാനായില്ലെന്നും ആനി രാജ വിമര്‍ശിച്ചു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.