മുംബൈ: ഗ്രാമി പുരസ്കാരവേദിയിലും ഇന്ത്യയിലെ കർഷകപ്രക്ഷോഭത്തിന് ഐക്യദാർഢ്യം. പ്രമുഖ യുട്യൂബർ ലില്ലി സിങ്ങാണ് ''ഞാൻ കർഷകർക്കൊപ്പം'' എന്നെഴുതിയ മുഖാവരണം ധരിച്ച് പുരസ്കാരവേദിയിലെത്തിയത്. കറുത്ത വസ്ത്രം ധരിച്ചെത്തിയ ലില്ലിയുടെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധനേടി.

ലില്ലിയെ പിന്തുണച്ച് സ്വര ഭാസ്കർ, ഡ്ബ്ല്യൂ.ഡബ്ല്യൂ.ഇ താരം സുനിൽ സിംഗ് എന്നിവർ രംഗത്തെത്തി. അന്താരാഷ്ട്ര പുരസ്കാര വേദിയിലും കർഷകർക്ക് വേണ്ടി പ്രതിഷേധിക്കുന്ന ലില്ലിയെ അഭിനന്ദിച്ചു.
നേരത്തേയും കേന്ദ്രസർക്കാരിന്റെ കാർഷികനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം തുടരുന്ന കർഷകർക്ക് പിന്തുണയുമായി ലില്ലി രംഗത്തെത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.