തിരുവനന്തപുരം: കേന്ദ്ര നേതാക്കളെ ഇറക്കി കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാനൊരുങ്ങി ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ് നാഥ് സിംഗ്, സ്മൃതി ഇറാനി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ തുടങ്ങിയ നേതാക്കള്‍ കേരളത്തില്‍ പ്രചാരണത്തിനെത്തും.
ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ഇന്ന് തലസ്ഥാനത്തെത്തും. തിരുവനന്തപുരം, വട്ടിയൂര്‍ക്കാട്, കാട്ടാക്കട, അരുവിക്കര മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് കണ്‍വഷനുകളില്‍ ബിപ്ലവ് പങ്കെടുക്കും.
തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ ഇന്ന് ഉച്ചയോടെ കൊച്ചിയിലെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യും. പത്ത് ദിവസത്തെ വിശ്രമമാണ് സുരേഷ് ഗോപിക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ന്യൂമോണിയയുടെ ലക്ഷണങ്ങളെ തുടര്‍ന്നാണ് സുരേഷ് ഗോപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മത്സരിക്കാന്‍ താത്പര്യമില്ലെന്നറിയിച്ചിട്ടും ബിജെപി ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സുരേഷ് ഗോപി തൃശൂരില്‍ അങ്കത്തിനിറങ്ങുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.