കൊച്ചി: ഫാ. സ്റ്റാന്‍ സ്വാമിയെ ഭീകരവാദ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത നടപടിയെ അപലപിച്ച് കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്. ഉത്തരേന്ത്യയില്‍ പിന്നാക്ക വിഭാഗക്കാര്‍ക്കും ആദിവാസികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നവരെ അടിച്ചമര്‍ത്താനും ഇല്ലാതാക്കാനും ശ്രമിക്കുന്ന ഭൂരിപക്ഷ വര്‍ഗീയവാദ അജണ്ടകളുടെ ഒടുവിലെ ഉദാഹരണമാണ് ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റെന്ന് ഐക്യജാഗ്രതാ കമ്മീഷന് ചൂണ്ടിക്കാട്ടി.
കലാപത്തിനുള്ള പ്രേരണ, മാവോയിസ്റ്റ് ബന്ധം തുടങ്ങി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് 83 വയസുകാരനായ ഫാ.സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിനെതിരെ മാവോയിസ്റ്റ് ബന്ധം ആരോപിക്കാന്‍ അന്വേഷണ സംഘം കാണിച്ച രേഖകള്‍ വ്യാജമായിരുന്നെന്നും പ്രസ്താവനയില്‍ ഐക്യജാഗ്രതാ കമ്മീഷന് പറഞ്ഞു.
ദളിതരെയും ആദിവാസികളെയും, അവരുടെ ശബ്ദമായി ജീവിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെയും, പ്രത്യേകിച്ച് ജാര്‍ഖണ്ഡ് പോലുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ക്രൈസ്തവരെയും നിശബ്ദരാക്കാനും ഇല്ലായ്മ ചെയ്യാനുമുള്ള പദ്ധതികള്‍ക്കെതിരെ മതേതര സമൂഹം ഉണരണം. ഇത്തരം ആസൂത്രിത പ്ര വര്ത്തനങ്ങള്ക്കെതിരെ കേരള കത്തോലിക്കാ സഭയുടെ ആശങ്കയും പ്രതിഷേധവും കമ്മീഷന് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.