വത്തിക്കാൻ സിറ്റി: നേപ്പാളിൽ ഹിമപാളികൾ ഇടിഞ്ഞുവീണുണ്ടായ മിന്നൽപ്രളയത്തിലും മലവെള്ളപ്പാച്ചിലിലും ജീവൻ നഷ്ടപ്പെട്ടവരുടെയും ദുരിതമനുഭവിക്കുന്നവരുടെയും കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തി ലിയോ പതിനാലാമൻ പാപ്പ. ദുരന്തബാധിതർക്കായി പ്രാർത്ഥനയും ആത്മീയ സാമീപ്യവും അറിയിച്ചുകൊണ്ട് പാപ്പയ്ക്കുവേണ്ടി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയാട്രോ പരോളിൻ നേപ്പാളിലെ കത്തോലിക്ക സഭാ അധികാരികൾക്ക് സന്ദേശമയച്ചു.
കത്തോലിക്ക സഭയുടെ പ്രാദേശിക അധികാരികളെ അഭിസംബോധന ചെയ്തുകൊണ്ടാണ് സന്ദേശം അയച്ചിരിക്കുന്നത്.
മരിച്ചവരുടെ ആത്മാക്കൾക്ക് ശാന്തി നേർന്നുകൊണ്ടും ദുഖിതരായ കുടുംബങ്ങളുടെ വേദനയിൽ പങ്കുചേർന്നുകൊണ്ടും പാപ്പ പ്രാർത്ഥിച്ചു. രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവർക്കും ദൈവീക സഹായവും സംരക്ഷണവും ഉണ്ടാകട്ടെയെന്നും ആശംസിച്ചു.
അതേസമയം ദുരന്തബാധിത പ്രദേശങ്ങളിൽ കാണാതായവർക്കായി കര, വ്യോമ മാർഗങ്ങളിലായി വ്യാപകമായ തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും തുടരുകയാണ്. രക്ഷപ്പെട്ടവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനും ദുരന്തത്തിന്റെ വ്യാപ്തി വിലയിരുത്തുന്നതിനുമുള്ള നടപടികളും അധികൃതർ സ്വീകരിച്ചുവരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.