വത്തിക്കാന്‍ സിറ്റി: സഭയുടെയും സമൂഹത്തിന്റെയും മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളില്‍ യാഥാര്‍ഥ്യങ്ങളെ ശരിയായ ഉള്‍ക്കാഴ്ചയോടെ കാണാന്‍ വൈദികര്‍ തയ്യാറാകണമെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ.
സമൂഹത്തിലും സഭയിലും ഉണ്ടാകുന്ന പുതിയ മാറ്റങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ഉണ്ടാകുന്ന അനാവശ്യ ഭീതികള്‍ വൈദികരുടെ ശുശ്രൂഷയെ നിഷ്ഫലമാക്കും.
അതേസമയം കാര്യങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യാതെയുള്ള നിഷ്‌കളങ്കമായ ആവേശവും അപകടകരമാണ്. ഇതിനു രണ്ടിനും മധ്യേ ദൈവീക വിവേകത്തിന്റെ പാത തിരഞ്ഞെടുക്കണമെന്ന് മാര്‍പാപ്പ ഉപദേശിച്ചു.
വൈദികര്‍ തങ്ങളുടെ സഹപ്രവര്‍ത്തകരോടും വിശ്വാസികളോടും പെരുമാറുമ്പോള്‍ ഓരോ വ്യക്തിയുടെയും അന്തസിന് പ്രഥമ പരിഗണന നല്‍കണം. പരസ്പര ബന്ധങ്ങളില്‍ വ്യക്തതയുള്ളതും വിഭജനങ്ങള്‍ ഒഴിവാക്കുന്നതുമായ ഭാഷ ഉപയോഗിക്കണം.
വിമര്‍ശനങ്ങള്‍ക്ക് പകരം സത്യസന്ധമായ സംഭാഷണങ്ങള്‍ക്ക് വഴി തുറക്കണം. വൈദിക ഗണങ്ങള്‍ക്കിടയിലെ ഐക്യം ശക്തമാക്കുകയും പരസ്പര പിന്തുണയോടെ സഭാ ശുശ്രൂഷകള്‍ മുന്നോട്ട് കൊണ്ടു പോകുകയും വേണമെന്നും പാപ്പ ആഹ്വാനം ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.