വാഷിങ്ടണ്‍: അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ക്ക് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടിയുമായി യുഎസ് സൈന്യം. ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകള്‍ വ്യോമാക്രമണത്തില്‍ അമേരിക്കന്‍ സേന തകര്‍ത്തു. ഖാര്‍ഗ് ദ്വീപിന് സമീപമുണ്ടായിരുന്ന എംടി ഡൗണി, ജാസ്‌കിന് സമീപമുണ്ടായിരുന്ന എം/ടി സ്റ്റാര്‍ട്ട് വണ്‍1, ഒമാന്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്തിരുന്ന എംടി കൈലോ (നോക്‌സന്‍) എന്നീ കപ്പലുകള്‍ക്ക് നേരെയാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ആക്രമണം നടത്തിയത്.
അമേരിക്കയുടെ രണ്ട് യുദ്ധക്കപ്പലുകള്‍ ലക്ഷ്യമിട്ട് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ഈ തിരിച്ചടി. ഇറാന്റെ മിസൈല്‍ ആക്രമണം പൂര്‍ണമായും പരാജയപ്പെടുത്തിയെന്നും അമേരിക്കന്‍ സൈനികര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ആക്രമണത്തിന് മുന്നോടിയായി കപ്പലുകളിലെ ജീവനക്കാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കിയിരുന്നതായും യു.എസ് വ്യക്തമാക്കി.
അമേരിക്കന്‍ സൈന്യത്തിന് നേരെ ആക്രമണം നടത്തിയാല്‍ വലിയ സാമ്പത്തിക നഷ്ടം നേരിടേണ്ടി വരുമെന്ന ശക്തമായ സന്ദേശമാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന് (IRGC) നല്‍കുന്നതെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് തലവന്‍ അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ പറഞ്ഞു. തങ്ങളുടെ രണ്ട് കപ്പലുകള്‍ ആക്രമിക്കപ്പെട്ടാല്‍ ഇറാന്റെ മൂന്ന് കപ്പലുകള്‍ തകര്‍ക്കുമെന്നും, സ്വന്തം സൈന്യത്തെ സംരക്ഷിക്കാന്‍ ആവശ്യമെങ്കില്‍ ഇറാന്റെ മുഴുവന്‍ എണ്ണക്കപ്പലുകളും തകര്‍ത്തുകളയുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.