ദുബായ്: കർശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഇത്തവണ റമദാന് പളളികളില്‍ തറാവീഹ് നിസ്കാരം നടക്കും. നാഷണല്‍ എമർജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. പ്രാർത്ഥനയുടെ ദൈർഘ്യം പരമാവധി 30 മിനിറ്റാണ്. അതേസമയം സ്ത്രീകള്‍ക്കുളള ഹാളുകള്‍ അടച്ചിടും.
കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് റമദാനില്‍ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങളും നാഷണല്‍ എമർജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി പുറത്തിറക്കിയിട്ടുണ്ട്. പ്രായമായവരും കുട്ടികളും ഒത്തുചേരലുകളില്‍ നിന്ന് വിട്ടുനില്ക്കണമെന്നതടക്കമുളള നിർദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. റമദാന്‍ കാലത്തും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്നറിയാനുളള പരിശോധനകള്‍ കർശനമായി തുടരും.
വീടുകളും കുടുംബങ്ങളും തമ്മില്‍ ഭക്ഷണം വിതരണം ചെയ്യരുത്. ഒരേ വീട്ടില്‍ താമസിക്കുന്ന ഒരേ കുടുംബത്തിലെ അംഗങ്ങള്‍ മാത്രമെ ഭക്ഷണം പങ്കിട്ടുകഴിക്കാവൂ. ഇഫ്താർ ടെന്റുകള്‍ക്ക് അനുമതിയില്ല, പളളികള്‍ക്കുളള ഇഫ്താർ വിതരണം അനുവദിക്കില്ല. റസ്റ്ററന്റുകള്‍ക്ക് ഉളളിലോ പുറത്തോ ഇഫ്താർ വിതരണം പാടില്ല തുടങ്ങിയ കോവിഡ് മാർഗനിർദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് ലേബർ ഹൗസിംഗ് കോപ്ലസുകളില്‍ മാനേജുമെന്റുമായി സഹകരിച്ച് ഇഫ്താർ ഭക്ഷണ വിതരണമാകാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.