കോവിഡിന്റെ ഇരുണ്ട നാളുകളിലെ പ്രകാശ നക്ഷത്രങ്ങളായി സീറോ മലബാർ സഭയിൽ 235 പുരോഹിതർ പട്ടമേറ്റു

കോവിഡിന്റെ ഇരുണ്ട നാളുകളിലെ  പ്രകാശ നക്ഷത്രങ്ങളായി സീറോ മലബാർ സഭയിൽ 235 പുരോഹിതർ പട്ടമേറ്റു

കൊച്ചി : കോവിഡിന്റെ  ഇരുണ്ട നാളുകളിലും പ്രകാശ നക്ഷത്രങ്ങളുടെ ഒരു ചരടുപോലെ 235 ഡീക്കന്മാർ പുരോഹിതന്മാരായി പട്ടമേറ്റു എന്ന് സീറോ മലബാർ സഭ പുറത്തിറക്കിയ സിനഡാനന്തര സർക്കുലറിലൂടെ അറിയിച്ചു. സിറോ-മലബാർ സഭയുടെ 29 മത് സിനഡ് 2021 ജനുവരി 11 മുതൽ 16 വരെ നടത്തപ്പെട്ടിരുന്നു . സാമൂഹികവും ആത്മീയവും രാഷ്ട്രീയവുമായ വിവിധ മേഖലകളുമായി ബന്ധപ്പെട്ട  വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടു.

കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനായ ഗീവർഗീസ് മാർ അപ്രേം മെത്രാന് അഭിനന്ദനങ്ങൾ നേർന്നതിനോടൊപ്പം ഈ നിയമനം സിറോ മലബാർ - സിറോ-മലങ്കര സഭകൾ തമ്മിലുള്ള സാഹോദര്യ ബന്ധത്തിന്റെ മികച്ച സാക്ഷ്യമായി കാണപ്പെടുമെന്ന് സിനഡ് അഭിപ്രായപ്പെട്ടു.

എസ് എം വൈ എം ആണ് സീറോ മലബാർ സഭയുടെ ഔദ്യോഗിക യുവജനപ്രസ്ഥാനമെന്ന് സിനഡ് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു . കെ സി വൈ എം എന്നത് സീറോ മലബാർ , സീറോ മലങ്കര , ലത്തീൻ സഭകളുടെ യുവജന പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയാണ് എന്നും  വ്യക്തമാക്കി . എസ്‌ എം ‌വൈ‌ എമ്മിന്റെ അംഗത്വത്തിലൂടെയാണ്  ഒരാൾ  ഈ കൂട്ടായ്‍മയിൽ അംഗമാകുന്നത്. 15 നും 30 നും ഇടയിൽ പ്രായമുള്ള എല്ലാ യുവാക്കളും എസ് എം വൈ എമ്മി ൽ അംഗം ആയിരക്കണമെന്ന് സിനഡ് ആഹ്വാനം ചെയ്തു.

കോവിഡ് മൂലം മരിക്കുന്നവരെ ദഹിപ്പിക്കേണ്ട സാഹചര്യം വരുമ്പോൾ സ്വീകരിക്കേണ്ട പ്രാർത്ഥനകൾക്ക് സിനഡ് അംഗീകാരം നൽകി . സാധാരണ സംസ്കാര ശുശ്രൂഷകൾക്ക് നൽകുന്ന ആദരവ് ഇത്തരം സംസ്കാരങ്ങൾക്കും ഉണ്ടായിരിക്കണം എന്ന് സിനഡ് നിഷ്കർഷിച്ചു.  ക്രിസ്ത്യാനികൾക്കെതിരായ പീഡനങ്ങളും അക്രമ പ്രവർത്തനങ്ങളെയും വർദ്ധിച്ചു വരുന്നതിൽ സിനഡ് അഗാധമായ ഞെട്ടൽ പ്രകടിപ്പിച്ചു. ലോകത്ത് ഒരു ദിവസം പതിമൂന്ന് ക്രിസ്ത്യാനികൾ വീതം കൊല്ലപ്പെടുന്നുഎന്നത്   ഭയാജനകമെന്ന്  അഭിപ്രായപ്പെട്ടു.   എത്യോപ്യയിൽ 750 ക്രിസ്ത്യാനികളെ ക്രിസ്തുമസ്സ് അവസരത്തിൽ കൂട്ടക്കൊല നടത്തിയതിൽ സഭാ സിനഡ് അതീവ ദുഃഖം രേഖപ്പെടുത്തി.

സഭയുടെ പ്രബോധനങ്ങൾക്കും നേതൃത്വത്തിനും എതിരായ നിലപാടുള്ളവരെ തിരുത്താനും ആവശ്യമെങ്കിൽ സഭാ നിയമമനുസരിച്ച് ശിക്ഷിക്കാനും രൂപതാധ്യക്ഷന്മാരെ സിനഡ് ചുമതലപ്പെടുത്തി. മതമൗലികവാദവും ഭിന്നിപ്പുമുള്ള ചില മനോഭാവങ്ങളുടെ വ്യാപനം സാമുദായിക ഐക്യത്തിനും സമൂഹത്തിന്റെ ഐക്യത്തിനുമുള്ള ഭീഷണിയാണെന്ന് സിനഡ് വിലയിരുത്തി . സഭയ്ക്ക് സഹായകരമെന്ന് തോന്നിപ്പിക്കുന്ന ഇത്തരം പ്രവർത്തനങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കാൻ സഭ ആഹ്വാനം ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.