ന്യൂഡല്‍ഹി: പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയതി ഈ മാസം 31 വരെ മാത്രം. ഏപ്രില്‍ ഒന്നിന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ കാര്‍ഡുകള്‍ അസാധുവാകുക മാത്രമല്ല 10,000 രൂപ പിഴ ഈടാക്കാവുന്ന കുറ്റവുമാണിത്. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 272 ബി പ്രകാരമാണ് 10,000 രൂപ പിഴ ചുമത്തുക.
പലര്‍ക്കും പാന്‍ കാര്‍ഡ് ആധാറുമായി എങ്ങനെ ബന്ധിപ്പിക്കാം എന്നതു സംബന്ധിച്ച് അറിവില്ല. പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങേണ്ട ആവശ്യമില്ല. ഓണ്‍ലൈനില്‍ വെറും 5 മിനിറ്റ് കൊണ്ട് ചെയ്യാം. ഇരു കാര്‍ഡുകളുടെയും നമ്പറുകളാണ് ഇതില്‍ പ്രധാനം. ഇവ തമ്മില്‍ ലിങ്ക് ചെയ്യാന്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.
1. ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോര്‍ട്ടല്‍ https://www.incometaxindiaefiling.gov.in/home തുറക്കുക
2. വെബ്‌പേജിന്റെ ഇടതുവശത്തെ ക്വിക്ക് ലിങ്കില്‍ നിന്ന് ലിങ്ക് ആധാര്‍ ഓപ്ഷനില്‍ ക്ലിക്കുചെയ്യുക.
3. തുറന്നു വരുന്ന ലിങ്കില്‍ പാന്‍ നമ്പര്‍, ആധാര്‍ വിശദാംശങ്ങള്‍, പേര് മുതലായ എല്ലാ വിവരങ്ങളും നല്‍കുക.
4. എന്റെ ആധാര്‍ വിശദാംശങ്ങള്‍ യുഐഡിഐഐ ഉപയോഗിച്ച് സാധൂകരിക്കാന്‍ ഞാന്‍ സമ്മതിക്കുന്നു' എന്ന് എഴുതിയിരിക്കുന്ന ബോക്സ് ടിക്ക് ചെയ്യുക.
ക്യാപ്ച കോഡ് നല്‍കുക.
5. ലിങ്ക് ആധാറില്‍ ക്ലിക്കുചെയ്ത് സബ്മിറ്റ് അമര്‍ത്തുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.